0%

Chapter Title : പ്രണയത്തൂവൽ 2 [MT]

Author : Kambikathakal Read All Parts 326

തളരരുത്.”

ഫസ്‌ന മീനുവിനെ പെട്ടന്ന് കെട്ടിപിടിച്ച് കരഞ്ഞു.

ഇതൊക്കെ കണ്ട് നിന്ന അഹമദ് പെട്ടന്ന് പറഞ്ഞു….

“നമ്മൾ അറിയാത്ത എന്തോ അവന്റെ ജീവിതത്തിൽ നടന്നിരിക്കുന്നു. അതിന്റെ ഉത്തരങ്ങൾ അവന് മാത്രമേ പറയാൻ കഴിയൂ. എന്റെ മോനെ എനിക്കറിയാം. അവൻ പറയും. അവന് നമ്മൾ കുറച്ച് സമയം കൊടുത്താൽ മതി.”

എല്ലാരും ശേരിയെന്ന മട്ടിൽ അഹമ്മദിനെ നോക്കി.

????????????????????

ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയ അജു അവന്റെ റൂമിൽ കയറി കതക് അടച്ച് അവന്റെ കട്ടിലിൽ കയറി കിടന്നു. കട്ടിലിനു അടുത്തുള്ള മേശയിൽ നിന്നു അവൻ വരച്ച ചിത്രം കയ്യിൽ എടുത്തു ആ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു. അവൻ പെട്ടന്ന് റിമോർട്ട് എടുത്തു അവന്റെ റൂമിലെ ഹോം തീയേറ്റർ ഓൺ ചെയ്തു.

അവൻ ഈ കുറച്ച് കാലയളവ് കൊണ്ട് കേൾക്കുന്ന സ്ഥിരം ഗാനം അതിലൂടെ അവന്റെ കാതുകളിലേക്ക് എത്തി.

“ഓമലാളെ നിന്നെയോർത്ത്

കാത്തിരിപ്പിൻ സൂചിമുനയിൽ…

മമകിനാക്കൾ കോർത്ത് കോർത്ത്

ഞാൻ നിനക്കൊരു മാല തീർത്തു…..

ഞാൻ നിനക്കൊരു മാല തീർത്തു…

ഓമലാളെ നിന്നെയോർത്ത്‌….”

അവൻ പോലും അറിയാതെ അവന്റെ കണ്ണുകൾ എപ്പോഴോ നിദ്രയിൽ ആണ്ടു.

????????????????????

രാത്രി ഭക്ഷണവും കഴിച്ച് ഒന്ന് ഫ്രഷ് ആയ ശേഷം ലയ തന്റെ സ്ഥിരം പരിപാടി ആയ ഡയറി എഴുത്തിലേക്ക് പോയി. അവളിന്ന് നടന്ന കാര്യങ്ങൽ ഒക്കെ അതിലേക്ക് പകർത്തി. ഒടുവിലായി ഈ വാജകങ്ങളും..

“ആയിരം രാത്രികളിലെൻ നിദ്രയിൽ വന്ന് മാഞ്ഞൊരാ  നയന നേത്രങ്ങൾ ഇന്നെൻ എതിരെ വന്നപ്പോൾ അറിയാതെ പിടഞ്ഞു പോയെൻ മനം. നിനക്കായി തോഴാ കാത്തിരിക്കാം എത്ര ജന്മമെങ്കിലും

💬 Comments

View all comments