Chapter Title : പ്രണയത്തൂവൽ 2 [MT]
ഉടൻ തന്നെ വിളികേട്ട് ആ പുസ്തകം പൂട്ടി വച്ചിട്ട് താഴേക്ക് ഓടി. താഴെ എത്തുമ്പോൾ കലിതുള്ളി നിൽക്കുന്ന ആമിനയെ ആണ് അവൻ കാണുന്നത്.
“ അല്ല എന്റെ മൊഞ്ചത്തി ആമികുട്ടി എന്താ മുഖം വീർപ്പിച്ച് നിക്കണേ…”
അജു ഒന്ന് സോപ്പിടാൻ തുടങ്ങി.
“നിന്റെ സോപ്പിങ് ഒക്കെ കയ്യിലിരിക്കട്ടെ. നീ ഇന്ന് അടി ഉണ്ടാക്കിയ കോളേജിൽ.”
ആമിന കലിപ്പിൽ തന്നെ ചോദിച്ചു.
അജു: അല്ലാഹ് ഇല്ലെന്‍റെ ആമികുട്ടി. ഇങ്ങളിത് എന്താണ് പറയണേ. നിക്കൊന്നും അറിയൂല.
ആമിന: നീ ഇപ്പൊഴാടാ വടക്കൻ ആയത്. എനിക്ക് അറിഞ്ഞു നിന്റെ വാപ്പ അതായത് എന്റെ കെട്യോൻ അഹമ്മദ് നല്ല നാടൻ തെക്കൻ ആണ്. സത്യം പറ. നീ അടിയുണ്ടാക്കിയോ.
അതും പറഞ്ഞു ആമിന അജുന്‍റെ ചെവിക്ക് കിഴുക്കാൻ തുടങ്ങി.
അജു: അല്ലോഹ് ഉമ്മച്ചി വിടുമ്മ…. ഞാൻ ഇനി അടിയുണ്ടാക്കില്ല. വേദനയെടുകണ്. വിട്.
ശബ്ദം കേട്ടാണ് അഹമദ് വീട്ടിലേക്ക് കയറി വന്നത്.
അജു: വാപ്പച്ചി വിടാൻ പറ. നല്ല നോവുന്നൂ.
അഹമദ്: നീ അവനെ വിട് ആമി. അവനെന്ത കൊച്ചു കുട്ടിയാണോ ഇങ്ങനെ കിഴുക്കാനായിട്ട്.
ആമിന അവനെ വിട്ടു.
അജു: എന്താ വാപ്പച്ചി ഈ ആമികുട്ടി ഇങ്ങനെ. എനിക്ക് നല്ല നൊന്തു.
അഹമദ്: നീ എന്തിനാ വെറുതെ ഇങ്ങനെ ചെറുക്കനെ അടിക്കണെ.
ആമിന: വെറുതയോ. മോൻ കോളേജിൽ അടിയുണ്ടാക്കി ഒരു ചെക്കന്റെ കൈ തല്ലി ഓടിച്ചിട്ട് വന്നേക്കുവാ. അവനെ പിന്നെ ഞാൻ പിടിച്ച് ഉമ്മ വെക്കണോ.
അഹമദ്: എടീ കോളേജ് ആയാൽ ഇങ്ങനെ ഒക്കെ ഉണ്ടാവും അത് പത്താം ക്ലാസ് തോറ്റ നിനക്ക് മനസ്സിലാകില്ല.
💬 Comments
View all comments