0%

Chapter Title : പ്രണയത്തൂവൽ 2 [MT]

Author : Kambikathakal Read All Parts 323

എനിക്ക് കല്യാണവും വേണ്ട ഒരു തേങ്ങയും വേണ്ട. എനിക്ക് കുറച്ച് സമാധാനം മാത്രം മതി. ഈ ആഗ്രഹത്തിലാണ് അവളിവിടെ വരുന്നതെങ്കിൽ അവളെ ഞാൻ ഇവിടന്ന്‌ അടിച്ചിറക്കും.”

ആമിന ഒന്നും മിണ്ടാതെ തരിച്ചു നിന്നു.

അതും പറഞ്ഞ് അവൻ പുറത്തിറങ്ങുമ്പോൾ ഒരു ചത്ത ശവത്തിനെ പോലെ നിറഞ്ഞ കണ്ണുകളുമായി നിക്കുന്ന ഫസ്‌നയെ ആണ് കണ്ടത്. അവൻ ഒന്നും മിണ്ടാതെ അവിടന്ന് ഉള്ളിൽ തന്നെ കേറി തന്റെ മുറിലേയ്ക്ക് കയറി കതക് കുറ്റി ഇട്ടു. താൻ നേരെത്തെ നോക്കിയ ബുക്കെടുത്ത് ആ കണ്ണുകളെ നോക്കി. പിന്നെ അവൻ പോലും അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു. അവൻ ഏതോ മയക്കത്തിൽ വീഴ്ന്ന് പോയി.

???????????????????

വീട്ടിൽ എത്തിയതും ലയ നേരെ തന്റെ റൂമിലേക്ക് പോയി കതകടച്ചു. ലയ തന്റെ പേഴ്സണൽ ഡയറിയുടെ താളുകളെ വളരെ വേഗത്തിൽ മറിച്ചു. പെട്ടന്ന് ഒരു ചിത്രത്തിന് മുന്നിൽ അവൾ നിർത്തി. അവളുടെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായി. അവൾടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അതെ.. താൻ ഇന്ന് മുഴുവൻ ആരാധിച്ച അതേ കണ്ണുകൾ. അവളപ്പോൾ തന്നെ ആ ഡയറിയെ തന്റെ നെഞ്ചോട് ചേർത്ത് തന്റെ ബെഡിലേക്ക് മറിഞ്ഞു.

????????????????????

ബോധം തെളിഞ്ഞപ്പോൾ അജുവിന് ചുറ്റും മരുന്നുകളുടെ ഗന്ധം തളം കെട്ടി നിൽക്കുന്ന പോലെ തോന്നി. അവൻ അവന്റെ കണ്ണുകൾ ആഞ്ഞ് തുറക്കാൻ ശ്രമിച്ചു. പക്ഷേ തലയുടെ ഒരു പെരുപ്പം അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു. അവൻ ആ കടമ്പ കടന്ന് അവൻറെ കണ്ണുകളെ തുറന്നു. അതേ താൻ ഒരു ആശുപത്രിയിൽ തന്നെയെന്ന് അവന് മനസ്സിലായി.

💬 Comments

View all comments