0%

Chapter Title : പ്രണയത്തൂവൽ 2 [MT]

Author : Kambikathakal Read All Parts 324

തനിക്ക് എന്താണ് സംഭവിച്ചതെന്ന് അവന് ഒരു പിടിയുമില്ല. അവൻ തനിക്ക് ചുറ്റും നോക്കി. തന്റെ വാപ്പയും ഉമ്മയും കൂട്ടുകാരും എല്ലാം തന്നെ നോക്കി നിൽക്കുന്നു. അവന്റെ കയ്യിൽ പെട്ടന്ന് ഒരു സ്പർശനം അവന് അനുഭവപ്പെട്ടു. അവൻ നോക്കുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തന്നെ നോക്കി ഇരിക്കുന്ന ഫസ്നയെ ആണ് കണ്ടത്. അവൻ പെട്ടന്ന് അവന്റെ മുഖം തന്റെ വാപ്പച്ചിയിലേക്ക് തിരിച്ചു. അഹമദ് തന്റെ കണ്ണുകൾ അടച്ചു ഒന്നുമില്ല എന്ന സന്ദേശം കൊടുത്തു.

“ഞാൻ കാരണം ഇക്ക ഇങ്ങനെ ഒന്നും ചെയ്യണ്ട. ഞാൻ ഇനി ഒരു ശല്ല്യം ആയി വരില്ല. ഇവരൊക്കെ പറഞ്ഞപ്പോൾ അറിയാതെ എന്റെ മനസ്സിൽ കുറച്ച് ആഗ്രഹങ്ങൾ വന്ന് പോയി. നിങ്ങൾക്ക് എന്നോട് ഇത്രക്ക് വെറുപ്പാണെന്ന് എനിക്ക് അറിയില്ലായിരുന്നു. സോറി…”

ശബ്ദം ഇടറിയാണ് ഫസ്‌ന ഇത് പറഞ്ഞത്. ഉടൻ തന്നെ അവിടെ നിന്നും എഴുന്നേറ്റ് അവൾ പുറത്തേക്ക് പോയി.

അജു അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു. പക്ഷേ അത് ആരും കാണാതിരിക്കാൻ അവൻ തന്റെ മുഖം തിരിച്ചു. അത് ശ്രദ്ധിച്ച അഹമദ് പെട്ടന്ന് തന്നെ പുറത്തേക്കിറങ്ങി കൂടെ ആമിനയും. അജു തന്റെ കണ്ണുകൾ അടച്ചു. തന്റെ കൂട്ടുകാർ അപ്പോഴും അവിടെ നിൽപ്പുണ്ട്.

“ ബ്ലഡ് ഒരുപാട് പോയത് കൊണ്ടാ ഇവിടെ കിടത്തിയത്. നീ ഓക്കെ ആയാൽ വിടും.”

മീനുവിന്റെ വാക്കുകൾ കേട്ടാണ് അവൻ തന്റെ കണ്ണുകൾ തുറന്നത്.

“നിനക്ക് എന്താ അജു പറ്റിയത്. നീ ഇപ്പൊ ഞങ്ങളെ നല്ലപോലെ പേടിപ്പിക്കുന്നു. നിനക്ക് എന്താ ശെരിക്കും. മനസ്സിൽ എന്തേലും ഉണ്ടേൽ അത് വാ തുറന്നു പറ.”

മീനു

💬 Comments

View all comments