Chapter Title : പ്രണയത്തൂവൽ 3 [MT]
ഇസ് ദി ടോപ്പർ ഓഫ് ദി കോളേജ്… ടോപ്പേർ ഓഫ് ദി യൂണിവേഴ്സിറ്റി….”
അർജുൻ റെഡ്ഡി സിനിമയിലെ ഡയലോഗ് പോലെ സാന്ദ്രയാണ് അത് പറഞ്ഞത്. അതും കൂടെ കേട്ടപ്പോൾ ലയ കിളി പറന്ന പോലെ നിന്ന് അജുവിനെ നോക്കി.
പണ്ട് ഒരു സിനിമയിൽ ഇന്നസെന്റ് പറഞ്ഞ പോലെ… “ഇവിടെ ഇപ്പൊ എന്താ സംഭിച്ചത്..”
പക്ഷേ അജു ഒന്നും മൈൻഡ് ചെയ്യാതെ ബുക്കിൽ എന്തോ വരചുകൊണ്ട് ഇരുന്നു.
സംഭവം നാറി എന്ന് മനസ്സിലായതും ലയ അജുവിനെ ഫേസ് ചെയ്യാതെ അവനെ പ്രശംസിച്ചു… ലയ പെട്ടന്ന് വിഷയം മാറ്റാൻ സിലബസ് സ്റ്റാർട്ട് ചെയ്തു. ക്ലാസ്സ് എടുത്ത് അരമണിക്കൂർ കഴിഞ്ഞതും ലയ ടോപിക്സ് ഒക്കെ അവസാനിപ്പിച്ചു.
“ഓക്കെ സ്റ്റുഡന്റ്സ് ലെട്സ് സ്റ്റോപ് ഹിയർ ഫോർ ടുഡേ… നൗ യു ക്യാൻ ടൂ യുവർ വർക്ക്.”
ലയ അങ്ങനെ പറഞ്ഞതും കുട്ടികൾ എല്ലാം ബുക്ക്സ് ഒക്കെ അടച്ചു വച്ച് സംസാരിക്കാൻ തുടങ്ങി.
“ എക്സ്ക്യൂസ് മീ മിസ്സ്….”
ബുക്ക് അടച്ചു ബെഞ്ചിൽ വക്കാൻ തിരിഞ്ഞ ലയ ആ ശബ്ദം കേട്ടതും തിരഞ്ഞ് ആരാണെന്ന് നോക്കി. ലയ തിരിഞ്ഞപ്പോൾ ഒരു ആക്കിയ ചിരിയുമായി തന്നെ നോക്കി നിൽക്കുന്ന ബിനോയിയെ ആണ് കണ്ടത്….
“യെസ് വാട്ട് യു വാണ്ട്…”
“അല്ല മിസ്സ് ഫസ്റ്റ് ക്ലാസിൽ താങ്കൾ പറഞ്ഞത് താങ്കളുടെ ക്ലാസിൽ മലയാളം മാത്രം ഉപയോഗിച്ചാൽ മതിയാകും എന്നല്ലേ… എന്നിട്ട് താങ്കൾ ഇന്ന് മുഴുവനും ആംഗിലേയം മാത്രം ആയിരുന്നല്ലോ… ഓരോ ദിവസം ഓരോ നിയമങ്ങൾ ആണോ മിസ്സ്… ഇതൊരുമാതിരി അപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പോലെ
💬 Comments
View all comments