Chapter Title : പ്രണയവർണങ്ങൾ 1 [Kochumon]
അവരുടെ ബഹളം കേട്ടുകൊണ്ട് രാജന്റെ അമ്മ അങ്ങോട്ട് വന്നിട്ട് പറഞ്ഞു..
എടാ.. അവൾ വല്ലപ്പോഴും അല്ലേടാ പോകുന്നുള്ളൂ.. അവൾക്കും അവളുടെ അച്ഛന്റെയും അമ്മയുടെയും കുടെ നിക്കാൻ ആഗ്രഹം കാണില്ലേ.. അവൾ ഒരു രണ്ടാഴ്ച നിന്നോട്ടെ..
അമ്മയെ രാജൻ ഒന്ന് നോക്കി.. രാജന്റെ അമ്മയെ സുഷമയും നോക്കി.. രാജനോട് അമ്മ പറഞ്ഞു..
എടാ.. നിനക്ക് വേണ്ടത് ഞാൻ ഉണ്ടാക്കി തന്നോളം..
രാജൻ സുഷ്മയെ നോക്കിട്ട് ഹാളിലേക്ക് നടന്നു..
ഇത് നടക്കുന്നത് രാവിലെ 5.30 ഓടെ ആണ്..
പിന്നെ സുഷ്മയും ഉണ്ണിയും കൂടി രാവിലത്തെ ബസിൽ കോട്ടയത്തേക്ക് തിരിച്ചു..
സുഷമ ബസിൽ ഉണ്ണിയുടെ അടുത്താണ് ഇരിക്കുന്നത്..
ഉണ്ണി സയിഡിലേക്ക് തല വെച്ചുകൊണ്ട് ഉറങ്ങുവാണ്..
സുഷമ പുറത്തേക്കു നോക്കി കാഴ്ച കണ്ടുകൊണ്ട് ഓരോന്ന് ആലോചിച്ചു..
സുഷമയുടെ 18 ത്തെ വയസ്സിൽ ആണ് രാജനും ആയുള്ള കല്യാണം..
ഒരു സ്വാതന്ത്ര്യം പോലും രാജൻ സുഷമക്ക് കൊടുക്കില്ല..
വൈകുന്നേരം മിക്കവാറും ദിവസം രാജൻ മദ്യപിച്ചിട്ടാണ് വരുന്നത്..
സുഷമയും രാജന്റെ അമ്മയും തമ്മിലും അത്ര രസത്തിൽ അല്ല..
മരുമോൾ പോകുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് രാജന്റെ അമ്മയാണ്..
സുഷമയുടെ ചേച്ചി സുജയും ഭർത്താവ് ജയനും തിരുവനന്തപുരതാണ് ജോലി ചെയ്യുന്നത്.. അവർ അവിടെ ആണ് താമസിക്കുന്നതും..
സുജയുടെ മക്കൾ ചെന്നൈയിൽ ആണ് പഠിക്കുന്നത്..
ജയൻ സെക്രട്ടറിയേറ്റിൽ ആണ് ജോലി ചെയ്യുന്നത്..
സുജ ജയൻ ജോലിക്ക് പോയി കഴിഞ്ഞാൽ വീട്ടിൽ ഒറ്റക്ക് ഉള്ളത് കൊണ്ട്. സുജയുടെ കൂട്ടുകാരിയുടെ തയ്യൽ കടയിൽ തൈക്കാൻ പോകുന്നുണ്ട്..
സുഷമയുടെ അച്ഛനും അമ്മയും ഒറ്റക്കാണ് താമസിക്കുന്നത്..
നേരത്തെ സുഷമയുടെ ചേട്ടൻ സുരേന്ദ്രൻ ആയിരുന്നു തറവാട്ടിൽ..
💬 Comments
View all comments