Chapter Title : പ്രണയവർണങ്ങൾ 1 [Kochumon]
പിന്നെ അയാൾ സ്വന്തം വീട് വെച്ച് താമസം മാറി..
സുഷമയുടെ തറവാട് വീട് 6 ഏക്കർ സ്ഥലത്തിന്റെ ഒരു സയിഡിൽ ആണ്..
ചുറ്റും കൃഷി ആണ്..
നേരെത്തെ നെൽ കൃഷി ഉണ്ടാരുന്നു.. ഇപ്പൊ കണ്ടം പലർക്കും പാട്ടത്തിന് കൊടുത്തിരിക്കുവാണ്..
സുഷമ ഇടക്ക് ഉറങ്ങുന്ന ഉണ്ണിയെ നോക്കും.. അവന്റെ മുഖത്തേക്ക് നോക്കിട്ട് മനസ്സിൽ ഓർത്തു..
മോനെ നിനക്ക് വേണ്ടിയാ ഈ മമ്മി ജീവിക്കുന്നത്..
മെയ് മാസം ആയതുകൊണ്ട് മിക്കവാറും ഉച്ചകഴിഞ്ഞു മഴ ആയിരിക്കും. സുഷമ ആലോചിച്ചു..
അങ്ങനെ നാലു മണിയോടെ അവർ കോട്ടയം ബസ്സ് സ്റ്റാൻഡിൽ വന്നിറങ്ങി..
അവിടെ നിന്ന് ലോക്കൽ ബസിൽ കേറി ഇരിക്കുമ്പോൾ സുഷമയുടെ ഫോൺ ശബ്ദിച്ചു.. അവൾ ഫോണിൽ നോക്കി..
സുജചേച്ചി..
ഫോണിൽ തെളിഞ്ഞു വന്നു.. സുഷമ ഫോൺ എടുത്തു..
ആഹ്ഹ്.. ചേച്ചി.. ഞങ്ങൾ അങ്ങോട്ട് വരുവാ.. ബസിൽ ആണ്.. ഒരു അരമണിക്കൂർ..
എടി.. ഞാനും ജയേട്ടാനും ടൗണിൽ ഉണ്ടാരുന്നു.. ഞങ്ങൾ ഇപ്പൊ വരാം. ബസ്സ് ഇറങ്ങി അവിടെ നിന്നോ.
ശരി ചേച്ചി..
സുഷമ പറഞ്ഞു.. പിന്നെ ഫോൺ കട്ടാക്കി..
രണ്ടു വർഷത്തിന് ശേഷം ആണ് സുഷമ തന്റെ നാട് കാണുന്നത്.. അവൾ പുറത്തേക്ക് നോക്കി ഇരുന്നു..
നാലു വർഷം മുൻപ് സുഷമയും രാജനും കൂടി വന്നിരുന്നു.. അന്ന് രാജൻ കള്ള് കുടിച്ചിട്ട് ജയനും ആയി വഷക്കുണ്ടാക്കി..
വലിയ വഴക്ക് ആയിരുന്നു.. അതിന് ശേഷം രാജൻ ഇങ്ങോട്ട് വന്നിട്ടില്ല.. സുഷമ രണ്ടു വർഷം മുൻപ് ഒന്ന് വന്നു പോയി..
എന്നാൽ സുഷമയും സുജയും തമ്മിൽ നല്ല സൗഹൃദം ആണ്.. അവർ എന്നും വിളിക്കും..
അന്ന്
💬 Comments
View all comments