Chapter Title : പ്രണയവർണങ്ങൾ 1 [Kochumon]
പ്രശ്നം ഉണ്ടായപ്പോൾ രാജനെ ആണ് എല്ലാവരും കുറ്റപ്പെടുത്തിയത്..
ഇറങ്ങേണ്ട സ്‌ഥലം എത്തിയപ്പോൾ കണ്ടക്ടർ സുഷമയെ നോക്കി പറഞ്ഞു..
ചേച്ചി അടുത്ത സ്റ്റോപ്പ് ആണ്ഇറങ്ങികൊ..
അയാളെ നോക്കി സുഷമ പുഞ്ചിരിച്ചു..
സുഷമയും ഉണ്ണിയും ആ ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി.. അപ്പോഴും ഉണ്ണീടെ മുഖത് ഒരു ഉറക്ക ക്ഷീണം ഉണ്ട്..
ഉണ്ണിയോട് സുഷമ പറഞ്ഞു..
എടാ.. ഇപ്പൊ സുജ ചേച്ചി വരും..
അപ്പൊ.. മമ്മി അവരൊക്കെ ഇന്നലെ വന്നില്ലേ..
അവൻ ചോദിച്ചു.
എടാ.. അവർ ഇന്നലെ വന്നു.. ഇപ്പൊ അവർ ടൗണിൽ പോയേക്കുവാ..
സുഷമയെ ഉണ്ണി നോക്കിട്ട് പറഞ്ഞു..
മമ്മി.. പപ്പാ എന്ന വരാതെന്ന് ആരെങ്കിലും ചോദിച്ചാൽ എന്ന പറയും..
പപ്പക്ക് ജോലി തിരക്കാണെന്ന് പറഞ്ഞാൽ മതി..
സുഷമ ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. എന്നിട്ട് അവൾ ഉണ്ണിയെ നോക്കി പറഞ്ഞു..
ഇപ്പൊ കണ്ടോ ജയേട്ടൻ എങ്ങനെയാ സുജ ചേച്ചിയെ കൊണ്ടുനടക്കുന്നത് എന്ന് കണ്ടോ..
നിന്റെ അപ്പനെ പോലെ ആണോന്ന് നി നോക്ക്..
എനിക്കറിയാം മമ്മി.. പപ്പക്ക് പപ്പേടെ കാര്യം.. അയാളെ കുറിച്ച് ആലോചിക്കാതെ ഇരിക്ക്.. എന്നോട് പെരുമാറുന്നത് എനിക്കറിയാം..
ഉണ്ണി അയാളോടുള്ള വെറുപ്പോടെ പറഞ്ഞു..
അവർ കുറച്ചു നേരം സംസാരിച്ചു നിക്കുമ്പോൾ. അവരുടെ അടുത്ത് ഒരു ഇന്നോവ കാർ വന്നു നിന്നു..
സുഷമയും ഉണ്ണിയും ചെറിയ ബസ്സ് സ്റ്റോപ്പിൽ ആണ് നിക്കുന്നത്.. വേറെ ആരും ഇല്ല..
സുഷമ നീലയും പച്ചയും കളർ സാരിയാണ് ഉടുത്തിരിക്കുന്നത്.. നീല ബ്ലൗസും..
മുടി ക്ലിപ്പിട്ട് പുറകോട്ട് ഈരി ഇട്ടിരിക്കുന്നു..
കയ്യിൽ ഒരു ബാഗും ഉണ്ട്..
ഉണ്ണി ടി ഷർട്ടും പാന്റും ആണ്
💬 Comments
View all comments