0%

Chapter Title : പ്രണയവർണങ്ങൾ 3 [Kochumon]

Author : Kochumon Read All Parts 5.3K

ഉണ്ണി മെല്ലെ നടന്നു ചെന്നപ്പോൾ ജയൻ അവനെ നോക്കി ചിരിച്ചു കൊണ്ട് സുജയോട് പറഞ്ഞു..

കണ്ടോടി.. അവൻ ഇന്നലെ വന്നപോലെ അല്ലല്ലോ.. ഇപ്പൊ എന്ത് ഹാപ്പിയാണ്..

സുഷമ ഉണ്ണിയെ നോക്കി.. ശരിയാ.. എന്റെ മോൻ ഇപ്പോൾ വളരെ ഹാപ്പിയാണ്.. സുഷമ മനസ്സിൽ പറഞ്ഞു..

സുജ ജയനോട് പറഞ്ഞു..

ജയേട്ടാ.. അവന് അവിടെ സ്വാതന്ത്ര്യം ഒന്നുമില്ലല്ലോ അതുകൊണ്ട..

ഉണ്ണി അവരെ നോക്കി പുഞ്ചിരിച്ചു..

എന്നിട്ട് പോയ കാര്യം നടന്നോ.

ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ജയൻ ചോദിച്ചു..

ആ.. നടന്നു പപ്പാ...

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

എന്ന നിന്റെ അപ്പുനെ ഇങ്ങോട്ട് കൊണ്ടുവരാൻ മേലാരുന്നോ..

സുജ ചിരിച്ചുകൊണ്ട് ചോദിച്ചു..

അവൻ നാണത്തോടെ പറഞ്ഞു..

ഞാൻ അവളെ വീട്ടിൽ കൊണ്ടു ചെന്ന് വിട്ടു വല്യമ്മമ്മി..

കണ്ടില്ലേ സുഷമേ ചെക്കന്റെ നാണം..

സുജ സുഷമയെ നോക്കി പറഞ്ഞു.. സുഷമ പുഞ്ചിരിച്ചു..

എടാ കുട്ട നി ഇവിടെ കുടിക്കോ.. കോഴിക്കോട് പോകേണ്ട. ഇവിടെ എന്തെങ്കിലും ജോലി ഒക്കെ ചെയ്ത് ഈ വീട്ടിൽ നിന്നോ..

ജയൻ പറഞ്ഞു.

അവൻ സുഷമയെ നോക്കി..

എടാ.. നി അവളെ നോക്കേണ്ട..

സുജ പറഞ്ഞു..

ഉണ്ണി സുജയെ നോക്കി പുഞ്ചിരിച്ചു.. സുജ പറഞ്ഞു..

എന്നിട്ട് എന്ന പറഞ്ഞു നിന്റെ അപ്പു..നിങ്ങൾ ശരിക്കും പ്രേമത്തിൽ ആണോടാ.. നിനക്ക് അവള് ഉമ്മ തന്നോ..

ശോ.. ഈ വല്ല്യ മമ്മി..

അവൻ നാണത്തോടെ പറഞ്ഞു..

കണ്ടോ കണ്ടോ.. അവന്റെ നാണം..

ജയൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

അവൻ പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കേറി പോയി..

സുഷ്മയെ നോക്കി ജയൻ പറഞ്ഞു..

എടി

💬 Comments

View all comments