Chapter Title : പ്രണയവർണങ്ങൾ 2 [Kochumon]
രാവിലെ കിച്ചണിൽ സുഷമ പണി ചെയ്യുമ്പോൾ സുഷമയുടെ അടുത്തേക്ക് സുജ വന്നിട്ട് പറഞ്ഞു..
എടി. നമുക്ക് അമ്പലത്തിൽ ഒന്ന് പോയാലോ..
സുഷമ സുജയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
പണി ഒന്നും. തീർന്നില്ല സുജേച്ചി..
എടി ഞാനും കുടം.. പിന്നെ ഉള്ള പണി അമ്മ ചെയ്തോളും..
സുജ ചിരിച്ചു കൊണ്ട് പറഞ്ഞു..
ജയേട്ടൻ വരുന്നുണ്ടോ സുജേച്ചി..
ഏഹ്. ജയേട്ടൻ എണീറ്റില്ല.. ഉണ്ണിയോട് പറയാം.. അവൻ വണ്ടി ഓടിച്ചോളും..
അങ്ങോട്ട് സുഷമയുടെ അമ്മ വന്നു.. അമ്മയോട് സുജ പറഞ്ഞു..
അമ്മേ ഞാനും ഇവളും കൂടി അമ്പലത്തിൽ ഒന്ന് പോകുവാ..
പൊക്കോടി.. ഞാൻ പണിയൊക്കെ ചെയ്തോളാം.. എല്ലാവർക്കും ചായ കൊടുത്തോ മോളെ.
സുഷമയെ നോക്കി അമ്മ ചോദിച്ചു..
ആ.. കൊടുത്തു അമ്മ.. പിന്നെ പിള്ളേരൊക്കെ എഴുനേറ്റ് വരുന്നേ ഉള്ളൂ..
അങ്ങോട്ട് ചില സ്ത്രീകൾ വന്നു.. അവരോടൊക്കെ സുഷമയും സുജയും സംസാരിക്കുകയും ചായ കൊടുക്കുകയും ഒക്കെ ചെയ്തു..
അവരൊക്കെ സുഷമയുടെ കസിൻ സിസ്റ്റർ ഒക്കെ ആണ്..
ഉണ്ണിയോട് സുജ പോയി പറഞ്ഞു..
പിന്നെ സുജയും സുഷമയും കുളിച്ചു പെട്ടന്ന് റെഡിയായി.. ഉണ്ണി അപ്പോഴേക്കും റെഡിയായി വന്നു..
ചില കുട്ടികളും അമ്പലത്തിൽ പോകാൻ അവരുടെ കുടെ വന്നു..
നേരെ അടുത്തുള്ള അമ്പലത്തിൽ പോയി തൊഴുതു..
അമ്പലത്തിൽ നിന്ന് പ്രസാദം വാങ്ങി നടക്കുമ്പോൾ സുജയോട് സുഷമ ചോദിച്ചു..
സുജേച്ചിയെ എന്നും ജയേട്ടൻ..
അത്രയും സുഷമ പറഞ്ഞപ്പോഴേക്കും സുജ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
എടി.. ഞാനും ജയേട്ടനും ആണ് ഏറ്റവും നല്ല ഫ്രെണ്ട്സ്.. എന്റെ എല്ല കാര്യം ഞാൻ ജയേട്ടനോട് പറയും.. ജയേട്ടൻ
💬 Comments
View all comments