0%

Chapter Title : പ്രണയവർണങ്ങൾ 1 [Kochumon]

Author : Kochumon Read All Parts 17.7K

രാവിലെ സുഷമയും രാജനും തമ്മിൽ കിച്ചണിൽ കിടന്നു ഉറക്കെ സംസാരിക്കുന്നത് കേട്ടാണ് ഉണ്ണി കണ്ണു തുറക്കുന്നത്..

ഹോ.. ഇന്നും രാവിലെ ഇവരുടെ ബഹളം ആണല്ലോ ഭഗവാനെ..

അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് കാൽ നിവർത്തി.. എന്നിട്ട് കയ്യിൽ പിടിച്ചു മെല്ലെ ഞൊട്ട വിട്ടു..

അപ്പോഴും സുഷമയും രാജനും കിച്ചണിൽ കിടന്നു ഉറക്കെ സംസാരിക്കുന്നുണ്ട്..

അതിന്റെ കാരണം ഒരാഴ്ചത്തേക്ക് സുഷമ അവളുടെ വീട്ടിൽ പോകുന്നതാണ്..

സുഷമയുടെ ഭർത്തവ് രാജൻ കോഴിക്കോട് ആണ് ജോലി ചെയ്യുന്നത്..

സുഷമയും രാജനും അവരുടെ രണ്ടു മക്കളും രാജന്റെ അമ്മയും ഉണ്ട്..

അവർ കോഴിക്കോട് ഒരു വീട്ടിൽ വാടകക്ക് താമസിക്കുവാണ്..

രാജൻ ഒരു കോർപ്പറേറ്റ് കമ്പിനിൽ മാനേജർ ആണ്..

സുഷമ വീട്ടുജോലി ഒക്കെ ആയി കുടുംബത്തിൽ നിക്കുന്നു..

പിന്നെ ആഴ്ചയിൽ രണ്ടു ദിവസം ചെറിയ കുട്ടികൾക്ക് ഡാൻസ് പഠിപ്പിക്കുന്നുണ്ട്..

സുഷമയുടെ ചേട്ടൻ സുരേന്ദ്രന്റെ മകളുടെ കല്ല്യാണം ആണ് നാളെ.. അതിന് ഇന്ന് സുഷമയും മകൻ ഉണ്ണിയും കൂടി കല്യാണത്തിന് പോകുന്നതിനെ ചൊല്ലി ഉള്ള തർക്കം ആണ്..

അതും ഒരാഴ്ച്ച നിക്കുന്നതും രാജന് ഇഷ്ടമല്ല..

സുഷമയുടെ മുത്ത മകനാണ് ഉണ്ണി.. അവന്റെ യഥാർത്ഥ പേര് വിവേക്.. വീട്ടിൽ ഉണ്ണിന്ന് വിളിക്കുന്നു..

ഉണ്ണി ഡിഗ്രി കഴിഞ്ഞ് വീട്ടിൽ ഇരിക്കുവാണ്..

സുഷമയുടെ ഇളയ മോൻ നവോദയയിൽ ആണ് പഠിക്കുന്നത്..

രാജൻ സുഷമയോട് പറഞ്ഞു.

എടി.. നി കല്യാണം കഴിഞ്ഞ് രണ്ടു ദിവസം നിന്നാൽ മതി.. പെട്ടന്ന് പോന്നോണം..

രാജേട്ടാ.. ഞാൻ രണ്ടു വർഷം കുടിയ നാട്ടിലേക്ക് പോകുന്നത്.. ഞാൻ ഒരാഴ്ച്ച നിക്കും..

അവൾ പാത്രം കഴുകി കൊണ്ട് പറഞ്ഞു..

💬 Comments

View all comments