പ്രണയിക്കാനൊരു സ്ത്രീ [ഋഷി]

📝 Ongoing

👁 595K views ❤ 1.2K likes 💬 51 comments

പ്രണയിക്കാനൊരു സ്ത്രീ
Pranayikkanoru Sthree | Author : Rishi

രാഹുൽ മുഖം കൈകളിലമർത്തി. തളർന്ന കൺപോളകൾ തിരുമ്മി. എന്തൊരു ക്ഷീണമാണ്! നന്നായൊന്നുറങ്ങീട്ട് ഒരാഴ്ച്ചയായി. എം ഏ ഹിസ്റ്ററി! അവസാനത്തെ സെമസ്റ്ററാണ്.
റിസർച്ച് പേപ്പർ. പേടിസ്വപ്നം! ഇതു വരെ കോളേജിലെ ലൈബ്രറീം,
സീനിയേർസിൻ്റെ കയ്യിൽ നിന്നും തരമാക്കിയതും പിന്നെ ഓൺലൈൻ ആയി വാങ്ങിയ പുസ്തകങ്ങളുമായിരുന്നു ആശ്രയം.

എങ്ങുമെത്താതായപ്പോഴാണ് ലീലാവതിട്ടീച്ചർ യൂണിവേർസിറ്റി ലൈബ്രറി നിർദ്ദേശിച്ചത്. സ്വന്തം മാളത്തിൽ നിന്നും ബസ്സിൽ കേറിയാൽ കഷ്ട്ടി പതിനഞ്ചുമിനിറ്റേയുള്ളൂ. ചേട്ടൻ തന്ന പഴയ ലാംബി സ്ക്കൂട്ടറിൽ പത്തുമിനിറ്റ്.

വീട്ടിൽ രണ്ടുപേരാണ്. അമിത്.. ചേട്ടൻ. ആറു വയസ്സിനു മൂത്തത്. പിന്നെ രാഹുൽ. അമ്മ അവൻ കുഞ്ഞായിരുന്നപ്പഴേ കാൻസറിനടിമപ്പെട്ടു. അച്ഛൻ രണ്ടാമതും കെട്ടി. ചേട്ടൻ ഗൾഫിലേക്കു പോയപ്പോൾ തന്ത രണ്ടിനേം സഹിക്കുന്നതു നിർത്തി. രാഹുൽ ബോർഡിങ്ങും ഹോസ്റ്റലുമായി ജീവിതം തള്ളിനീക്കി.

അമ്മയ്ക്ക് ഇത്തിരി സ്വത്തുണ്ടായിരുന്നു. കെട്ടിക്കഴിഞ്ഞ് അധികം വൈകാതെ ഭർത്താവുദ്യോഗസ്ഥൻ്റെ തനിക്കൊണം മനസ്സിലായിക്കാണും. സ്വത്തിൻ്റെ ഭൂരിഭാഗവും മക്കൾക്കാണ് എഴുതി വെച്ചത്. തന്തിയാന് വെറുപ്പുണ്ടാവാൻ മറ്റൊരു കാരണം.

അന്തർമുഖനായി വളർന്ന രാഹുലിന് അടുപ്പമുള്ളവർ അമ്മയും ചേട്ടനും... അതു കഴിഞ്ഞാൽ കസിൻ പ്രേമച്ചേച്ചി. അത്രമാത്രം. ചേച്ചി കല്ല്യാണം കഴിഞ്ഞ് ന്യൂസിലാൻ്റിലേക്കും ചേട്

📚 Chapters

1 published

Related Stories

💬 Comments

View all comments