0%

Chapter Title : പ്രണയിക്കാനൊരു സ്ത്രീ [ഋഷി]

Author : ഋഷി Read All Parts 11293

ഹും! അവളുടെ സ്വരമിത്തിരി മുറുകി.

എൻ്റേച്ചീ! ദിയേം കിരണുമൊപ്പാണ്. ഞാനൊരു പാവം കൂട്ടുകാരനും.

ഓക്കെ. ശരി. അപ്പോ നീയെന്തിനാ എന്നെയോർത്തു കെടക്കണത്!

അത്... ചേച്ചീ... അവൻ്റെ സ്വരം നേർത്തു...

ഡാ ചെക്കാ! കെടന്നുരുളാതെ സത്യം പറയടാ! അവൾ സ്വരം കടുപ്പിച്ചെങ്കിലും ഉള്ളം ഹർഷം കൊണ്ടു തുടിക്കുന്നുണ്ടായിരുന്നു.

എൻ്റെ മനസ്സില്.... മനസ്സില്.... അവൻ വിക്കി..

ന്താടാ നിൻ്റെ മനസ്സില്! അതു ഞാൻ പറയണോടാ! ഫോൺ വെക്കുവാണേ! അവളൊന്നു വിരട്ടി.

അയ്യോ കട്ടാക്കല്ലേ! എനിക്ക്.... ഞാമ്പറഞ്ഞില്ലേ! ഐ മിസ്സ് യൂ! ഇന്നു കണ്ടെങ്കിലും.... എപ്പഴും, ഇപ്പഴും കാണണമെന്നു തോന്നുന്നു...

രാഹുൽ... അവൾ നിവർന്നിരുന്നു..അവളുടെ സ്വരമിത്തിരി സീരിയസ്സായി. . ഉള്ളം ഇത്തിരി പിടഞ്ഞിരുന്നെങ്കിലും ഇവിടെ മുതിർന്നയാളാണ് താൻ. ഡാ മോനേ! നീയിപ്പോൾ റിസർച്ചിൽ ശ്രദ്ധിക്ക്. എന്നോടു നിനക്കൊരു ഭ്രമം മാത്രാണ്. എനിക്ക് നിന്നെ ഇഷ്ട്ടാണ്. ന്നാലും നീ കോഴ്സു മുഴുമിച്ച് ദിയേപ്പോലൊരു ചുന്തരിപ്പെങ്കുട്ടിയേം സ്വന്താക്കി ജീവിതം കെട്ടിപ്പടുക്കണം.. ഉള്ളിലൊരു തേങ്ങലുയർന്നത് അവളടക്കാൻ ശ്രമിച്ചു. നീണ്ട കൈകൾ.... നെറ്റീലേക്കു വീഴുന്ന ചുരുണ്ട മുടിയിഴകൾ... കുറ്റിത്താടി വളരുന്ന തുടുത്ത കവിളുകൾ... ചുവന്ന ചുണ്ടുകൾ.. ആ ഉയരം.. നനുത്ത ചിരിയൊളിഞ്ഞിരിക്കുന്ന കണ്ണുകൾ! അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞുപോയി..

ചേച്ചീ! ഫോണിലൂടെയൊരു തേങ്ങലുയർന്നു. എനിക്ക് ചേച്ചീനെ കാണണം... എന്നെ ഒഴിവാക്കല്ലേ! ഞാൻ ഒഴപ്പാതെ പഠിച്ചോളാം... പ്ലീസ് ചേച്ചീ! യമുനയുടെ ഉള്ളിൻ്റെയുള്ളിൽ പൊട്ടിമുളച്ചത് ഹർഷമായിരുന്നു... അലതല്ലിയൊഴുകുന്ന...പാട്ടുപാടുന്ന അരുവി.. എൻ്റെ ചെക്കൻ!

കുട്ടാ! അവളുടെ സ്വരം പ്രണയിനിയുടെ.... സ്നേഹമയിയുടെ... അമ്മയുടേതായി... ഞാൻ നിന്നെ വിട്ടു പോവോടാ കുട്ടാ! ൻ്റെ മോനല്ലേടാ നിയ്യ്! നല്ല കുട്ട്യായി ആഹാരം കഴിച്ചിട്ട് പോയിക്കിടന്നൊറങ്ങടാ. മാക്സിമം ഒരു ബിയറൂടെ മതീട്ടോ! എനിക്കും വിശക്കുന്നെടാ ചെക്കാ! അവളുടെ ചിരി അവൻ്റെയുള്ളം തണുപ്പിച്ചു...

ആഹാര നീഹാരങ്ങളും കഴിഞ്ഞ് നീണ്ടു നിവർന്നു കിടക്കുമ്പോൾ രാഹുലിന് പെട്ടെന്നുറക്കം വന്നില്ല. ഇത്ര പെട്ടെന്ന് യമുനേച്ചീമായി ഇത്രേം സംസാരിക്കാൻ... ഹൃദയത്തിൻ്റെയൊരു കോണ് തുറന്നുകാട്ടാൻ കഴീമെന്നു കരുതിയില്ല... ചേച്ചീടേ മുന്നിൽ... എന്തോ... ആത്മാവിൻ്റെ ഉടയാടകൾ ഉരിഞ്ഞുപോവുന്നു... ഇതുവരെ ആരോടും തോന്നാത്ത അടുപ്പം.. അടുപ്പമോ! പോടാ മൈരേ! സ്വന്തം മനസ്സിനോടെങ്കിലും കള്ളം പറയാതിരിക്കാമോ? അവനറിയാതെ ചിരിച്ചുപോയി. മനസ്സും ശരീരവുമയഞ്ഞപ്പോൾ

💬 Comments

View all comments