0%

Chapter Title : പ്രണയിക്കാനൊരു സ്ത്രീ [ഋഷി]

Author : ഋഷി Read All Parts 11335

വിട്ടോ. ഓട്ടോയിൽ കേറിയപ്പോൾ അവൾ ഡ്രൈവറോടു പറഞ്ഞു.

പതിനഞ്ചു മിനിറ്റ്.. അവളൊന്നും പറഞ്ഞില്ല. വെളിയിലേക്കു നോക്കിയിരുന്നു. അവനാകെ അമ്പരന്നിരിപ്പായിരുന്നു. എന്നാലും റിക്ഷയുലയുമ്പോൾ അവളുടെ കൊഴുത്ത തുടയും പാർശ്വങ്ങളും മേലുരയുന്നത് അവനാസ്വദിച്ചു... അവളണിഞ്ഞ കൊളോണിൻ്റെ സുഗന്ധം അവനെപ്പൊതിഞ്ഞിരുന്നു...

നിനക്കു വിശക്കുന്നുണ്ടോ? കടൽക്കാറ്റിൻ്റെ മണം അവരെ എതിരേറ്റപ്പോൾ അവളാരാഞ്ഞു...

അപ്പഴാണ് രാഹുൽ വയറിൻ്റെ മുരൾച്ചയറിഞ്ഞത്. ഉവ്വ് ചേച്ചീ! അവൻ തുറന്നു പറഞ്ഞു. യമുന മന്ദഹസിച്ചു. നീ രാവിലേ ഒന്നും നേരേചൊവ്വേ കഴിച്ചു കാണില്ല...

ബീച്ച് റോഡിൻ്റെ വശത്തുള്ള പഴയ കെട്ടിടത്തിലേക്ക് അവളവനേം കൊണ്ടു നടന്നു. മഞ്ഞുകാലത്തെ ഉച്ചവെയിൽ മേഘങ്ങളുടെ അരിപ്പയിലൂടെ അവരെപ്പൊതിഞ്ഞപ്പോൾ ചൂടറിഞ്ഞില്ല..

പഴമയുടെ ഗന്ധമുള്ള തടിക്കസേരകളും ചുവന്ന കള്ളികളുള്ള തുണി വിരിച്ച മേശകളുമുള്ള കോഫീഷോപ്പിലെത്തിയപ്പോൾ അവൻ കൗതുകത്തോടെ ചുറ്റിലും നോക്കി. അങ്ങിങ്ങായി ചില ജോഡികളും ഒറ്റയാന്മാരും ഇരിക്കുന്നുണ്ടായിരുന്നു.

ഡാ... ബാറു കണ്ടോ! യമുന അവൻ്റെ ഇടുപ്പിൽ കൈമുട്ടുകൊണ്ടു കുത്തി. റമ്മും വിസ്ക്കിയും ജിന്നും വോഡ്ക്കയും വൈനും മാത്രം വിന്യസിച്ച ചെറിയ ഭംഗിയുള്ള ബാർ. അവനൊന്നിളകി..

കടൽക്കാറ്റു തഴുകുന്ന ജനാലയ്ക്കരികിലുള്ള ടേബിളിൽ അവരിരുന്നു. അവനൊരു ബിയർ. അവൾക്ക് വൈൻ. ഇത്തിരി നേരം അവർ ഡ്രിങ്കുകൾ മൊത്തി അന്യോന്യം നോക്കിയിരുന്നു.

ന്താടാ ചെക്കാ! നോക്കണ്? അവളുടെ കണ്ണിൽ കുസൃതി മിന്നിമാഞ്ഞു.

സുന്ദരമായ വസ്തുവിനെക്കണ്ടാൽ നോക്കിപ്പോവില്ലേ! ബിയറവൻ്റെ നാവിൻ്റെ കെട്ടഴിച്ചു വിട്ടു!

പറവാല്ലിയേ! കുഴന്തൈ അഴഹായി പേശറ്ത്! അവൾ കുണുങ്ങിച്ചിരിച്ചു.. അവനും ചിരിച്ചു പോയി.

വെയിറ്റർ ഫ്രൈഡ് റൈസും ചില്ലി ചിക്കനുമായി ഹാജരായപ്പോൾ ആ മൂഡു മുറിഞ്ഞു.. വിശപ്പു ബാധിച്ചതുകൊണ്ട് ഡയലോഗ് കമ്മിയായിരുന്നു.

പ്ലേറ്റുകൾ ഒഴിഞ്ഞപ്പോൾ അവർ കടുപ്പമുള്ള ചായയും മൊത്തി വെളിയിലേക്കു നോക്കിയിരുന്നു. യമുനയുടെ നീണ്ട വിരലുകൾ അവൻ്റെ കൈപ്പത്തിയിൽ അലസമായി ചിത്രങ്ങൾ വരഞ്ഞു.... അവൻ്റെ വിരലുകൾ അവളുടെ വിരലുകളുമായി പിണഞ്ഞു... രാഹുലിന് അവിടെ നിന്നുമെണീക്കാനേ തോന്നിയില്ല. കൊഴുത്ത സുന്ദരിയായ യമുനേച്ചി അടുത്തുള്ളപ്പോൾ വേറെന്തു വേണം! പോവാടാ... അവളുടെ താഴ്ന്ന സ്വരം കേട്ടപ്പോൾ അവൻ വേണ്ടെന്നു തലയാട്ടി.

യമുന മന്ദഹസിച്ചു. എണീക്കടാ കുട്ടാ. വെളിയിൽ ചൂടില്ല. സാധാരണ തീ പൊള്ളുന്ന വെയിലാണ്. ഇത്തിരി നടക്കാം... ബില്ലുമായി വന്ന വെയിറ്റർക്ക് നോട്ടുകളും നൽകി അവളവനെ

💬 Comments

View all comments