Chapter Title : പ്രണയിക്കാനൊരു സ്ത്രീ [ഋഷി]
കുട്ടാ! ൻ്റെ മോനല്ലേടാ നിയ്യ്! നല്ല കുട്ട്യായി ആഹാരം കഴിച്ചിട്ട് പോയിക്കിടന്നൊറങ്ങടാ. മാക്സിമം ഒരു ബിയറൂടെ മതീട്ടോ! എനിക്കും വിശക്കുന്നെടാ ചെക്കാ! അവളുടെ ചിരി അവൻ്റെയുള്ളം തണുപ്പിച്ചു...
ആഹാര നീഹാരങ്ങളും കഴിഞ്ഞ് നീണ്ടു നിവർന്നു കിടക്കുമ്പോൾ രാഹുലിന് പെട്ടെന്നുറക്കം വന്നില്ല. ഇത്ര പെട്ടെന്ന് യമുനേച്ചീമായി ഇത്രേം സംസാരിക്കാൻ... ഹൃദയത്തിൻ്റെയൊരു കോണ് തുറന്നുകാട്ടാൻ കഴീമെന്നു കരുതിയില്ല... ചേച്ചീടേ മുന്നിൽ... എന്തോ... ആത്മാവിൻ്റെ ഉടയാടകൾ ഉരിഞ്ഞുപോവുന്നു... ഇതുവരെ ആരോടും തോന്നാത്ത അടുപ്പം.. അടുപ്പമോ! പോടാ മൈരേ! സ്വന്തം മനസ്സിനോടെങ്കിലും കള്ളം പറയാതിരിക്കാമോ? അവനറിയാതെ ചിരിച്ചുപോയി. മനസ്സും ശരീരവുമയഞ്ഞപ്പോൾ മെല്ലയവൻ ഉറക്കത്തിലേക്കു വഴുതി.
യമുനയ്ക്ക് അന്നൊരു മീറ്റിങ്ങുണ്ടായിരുന്നു. അതും കഴിഞ്ഞ് ലൈബ്രറിയിലെത്തിയപ്പോൾ സമയം പന്ത്രണ്ടായി.
രാഹുൽ അന്നെണീറ്റപ്പഴേ ഏതോ അറിഞ്ഞൂടാത്ത മൂഡിലായിരുന്നു... ആകെയൊരു പകപ്പ്! ഓടാൻ പോയില്ല. പകരം തിരിഞ്ഞു കിടന്നു പുതച്ചു. മെല്ലെ മയങ്ങി. വൈകിയാണ് മയക്കത്തിൽ നിന്നുമുണർന്നത്. ധൃതിയിലൊന്നു കുളിച്ചിട്ട് ഷർട്ടും ജീൻസും വാരിയണിഞ്ഞ് ലാംബീല് വിട്ടു. ഒൻപതരയ്ക്ക് സ്ക്കൂട്ടർ പാർക്കുചെയ്ത് അകത്തു കേറി. ചേച്ചി വന്നിട്ടില്ല. പേപ്പറുകളും വാരിക്കൂട്ടി അവനിരുന്നു.
അടച്ചുവെച്ചിരുന്ന റെഫറൻസ് ഗ്രന്ഥം തുറന്നു. ദേ! അക്ഷരങ്ങൾ നൃത്തം വെയ്ക്കുന്നു! ഒന്നുമങ്ങോട്ട് തലയിൽ കേറണില്ല! ചേച്ചീടെ മെസേജുണ്ടായിരുന്നു. എങ്ങിനെയോ പന്ത്രണ്ടായി... എന്നത്തേയും പോലെ ആ ഗന്ധമവനെ മെല്ലെപ്പൊതിഞ്ഞു. അവൻ്റെ മുന്നിൽ നിന്ന് അവൾ രാഹുലിനെ ഉറ്റുനോക്കി.
ചെക്കനു പ്രിയതമയെ നോക്കാൻ സങ്കോചമായിരുന്നു. യമുനയ്ക്ക് അവൻ്റെ പരുങ്ങലും പരിഭ്രമവും കണ്ട് ചിരിവന്നു. തന്നെ മിസ്സു ചെയ്യണ ചെക്കൻ! കണ്ടില്ലേ! തന്നെ നോക്കാനവനു നാണം! ൻ്റെ കുട്ടാ! നിയ്യെങ്ങിനെയാടാ പെങ്കുട്ട്യോളോട് ഇടപഴകാൻ പോണത്!
അവൾ അധികമാലോചിക്കാൻ നിക്കാതെ ഫോണിലൂടെ
💬 Comments
View all comments