0%

Chapter Title : പ്രണയിക്കാനൊരു സ്ത്രീ [ഋഷി]

Author : ഋഷി Read All Parts 21.1K

പിന്നെയും കെട്ടിപ്പുണർന്നു. ഈ ചേച്ചിയെ നിനക്കെപ്പഴും വിളിക്കാം കുട്ടാ! വിരലുകളിലുയർന്ന് അവൻ്റെ രണ്ടു കവിളുകളിലും അവളുമ്മവെച്ചു..

യമുനയും രാഹുലും ചിന്തകളിൽ... ഇളം മധുരമുള്ള സ്വപ്നങ്ങളിൽ... നുള്ളി നോവിക്കുന്ന നേരിയ വികാരങ്ങളിലലിഞ്ഞ് യാന്ത്രികമായി ഓരോന്നു ചെയ്തു. പോണവഴിയിൽ ബിവറേജസ്സിൽ കേറി കരുതിയിരുന്ന സഞ്ചിയിൽ പന്ത്രണ്ടു ബിയറിൻ്റെ കുപ്പികളും വാങ്ങി സ്ക്കൂട്ടറിൽ ബാലൻസുചെയ്ത് വീട്ടിലെത്തിയതോ,

അതെല്ലാം കൊച്ചു ഫ്രിഡ്ജിലടുക്കീട്ട് ദിയയുടെ ഇൻസ്പെക്ഷൻ പാസാവണതിനു വേണ്ടി ഫ്ലാറ്റുമുഴുവനും വൃത്തിയാക്കിയതോ കുളിച്ചു പുതിയ ടീഷർട്ടും ഷോർട്ട്സുമണിഞ്ഞ് ബാൽക്കണിയിലെ ചെറിയ സോഫയിൽ ഇരുന്ന് എപ്പൊഴോ മിച്ചം വന്നിരുന്ന പാതി കഞ്ചാവ് ബീഡിയിൽ ഫില്ലു ചെയ്തു വലിച്ചതോ ബിയർ ക്യാൻ പൊട്ടിച്ചതോ...

ഒന്നുമവനറിഞ്ഞില്ല... ചേച്ചി! ഇന്ന് ചേച്ചിയെ പുണർന്നപ്പോൾ... ആ ചൂടുള്ള കൊഴുത്ത മുലക്കുന്നുകളിൽ മുഖമമർന്നപ്പോൾ... ആ കൈകളും ആ ഗന്ധവും തന്നെ ചുറ്റിവരിഞ്ഞപ്പോൾ... ആ നനവുള്ള ചുണ്ടുകൾ കവിളിലമർന്നപ്പോൾ... അവൻ അനൂഭൂതികളയവിറക്കി..

ഡ്യൂപ്ലിക്കേറ്റ് ചാവി ദിയേടെ കയ്യിലൊള്ളതോണ്ട് അവനു വേറേ മെനക്കേടൊന്നുമില്ലായിരുന്നു..

ഡാ! ചുമലിലൊരടി വീണപ്പോൾ കിനാക്കളുടെ ലോകത്തുനിന്നും അവനുണർന്നു. ദിയ! ഒരു വെളുത്ത പൊക്കിളു കാട്ടുന്ന ടീഷർട്ടും പിങ്ക് നിറമുള്ള ലെഗ്ഗിൻസും. പിന്നിൽ ചിരിക്കുന്ന തടിയൻ!

സുന്ദരിയായിട്ടുണ്ടടീ! രാഹുൽ ചിരിച്ചു. കിരണിനെ നോക്കി അവൻ കൈയുയർത്തി. ബിയർ ഫ്രിഡ്ജീന്നെടുത്തോടാ.

ഐ ലവ് യൂ ഡാ! ദിയ രാഹുലിൻ്റെ മടിയിലേക്കൂർന്നു വീണു.

കനം കൂടിയല്ലോടീ! അവളുടെ തടിച്ച കുണ്ടികൾ മടിയിലമർന്നപ്പോൾ രാഹുൽ ബിയറു താഴെവെച്ച് അവളെ ഇക്കിളിയാക്കി...

ആഹ്! അവളാർത്തു ചിരിച്ചു. തിരിഞ്ഞവൻ്റെ മൂക്കിൽപ്പിടിച്ചു വലിച്ചു. നീയുമീ തടിയൻ്റെ കൂടെ കൂടല്ലേടാ! കിരൺ നീട്ടിയ ബിയർ ഗ്ലാസുവാങ്ങി ആഞ്ഞു വലിച്ച് ഗ്ലാസു പാതിയാക്കീട്ട് അവൾ

💬 Comments

View all comments