Chapter Title : പ്രണയിക്കാനൊരു സ്ത്രീ [ഋഷി]
ഡ്രൈവു ചെയ്ത് അവൻ ജനിച്ചു വളർന്ന പട്ടണത്തിലേക്ക് പോയത്. പരിചിതമായ വഴികൾ... എന്നാലും വശങ്ങളിൽ മാറ്റങ്ങൾ... പുതിയ റെസ്റ്റാറൻ്റുകൾ, മാളുകൾ... വീടടുക്കാറായപ്പഴേക്കും വണ്ടിയുടെ സ്പീഡ് അവനറിയാതെ കുറഞ്ഞു... യാത്രയിൽ രണ്ടുപേരും അധികമൊന്നും സംസാരിച്ചിരുന്നില്ല. യമുനയുടെ വിരലുകൾ കൈത്തണ്ടയിലമർന്നപ്പോൾ ആ പതിഞ്ഞ മൂഡിൽ നിന്നും അവൻ മെല്ലെ കരകയറി.
പഴയ വേപ്പുമരം ഇപ്പഴും പ്രതാപത്തോടെ മുറ്റത്ത് തണൽ പരത്തുന്നു. ഗേറ്റ് തുറന്നുകിടന്നിരുന്നു. മുറ്റത്തു പാവിയ ഓടുകൾ അവിടവിടെയായി ഇളകിക്കിടന്നു... ഭംഗിയുള്ള ഓടിട്ട ഇടത്തരം വീട്. എന്നാൽ ആ ചുമരുകൾ പെയിൻ്റു കണ്ടിട്ട് നാളുകളായി... വണ്ടി പാർക്കു ചെയ്തവനിറങ്ങി. ഒന്നു മൂരിനിവർന്നു.. ചുറ്റിലും നോക്കി. വരാന്തയിലാരുമില്ല. യമുനയുമിറങ്ങി അവൻ്റെ വശത്തു വന്നു. അവളുടെ കൈ അവൻ്റെ തോളത്തൊന്നിറുകി.. വാ... അവൾ മുന്നോട്ടു നടന്നപ്പോൾ അവനുമൊപ്പമെത്തി.
വരാന്തയിൽ കയറി കോളിങ്ങ് ബെല്ലിൻ്റെ സ്വിച്ചിൽ വിറയ്ക്കുന്ന വിരലവനമർത്തി. വാതിൽ തുറക്കുന്നത് തന്തയാവല്ലേ എന്നവൻ ഉള്ളിൽ പ്രാർത്ഥിച്ചു. അയാളെന്തെങ്കിലും പരുഷമായിപ്പറഞ്ഞാൽ ഒറ്റയടിക്ക് ജനയിതാവിനെ താഴെയിടാനുള്ള കരുത്ത് കൈകളിൽ വന്നു നിറഞ്ഞിരുന്നു.. അവൻ്റെ വലിഞ്ഞു മുറുകിയ മുഖത്ത് യമുനയുടെ തണുപ്പുള്ള മൃദുലമായ വിരലുകൾ തൂവൽ പോലെ തഴുകി.. അവൻ തല കുടഞ്ഞ് സ്വയം റിലാക്സു ചെയ്യാൻ ശ്രമിച്ചു.
ആരാ? വരാന്തയുടെ വശത്ത് മുറ്റത്തു നിന്ന മെലിഞ്ഞ രൂപത്തെ അവൻ വിശ്വാസം വരാതെ കണ്ണുകൾ മിഴിച്ചു നോക്കി. ഒരൊറ്റമുണ്ടും ബ്ലൗസും മാത്രമണിഞ്ഞ, കയ്യിൽ നനച്ചു പിഴിഞ്ഞ തുണിയുമായി നിൽക്കുന്ന സ്ത്രീരൂപം. മുടിയിൽ നര കയറി, പഴയതിലും മെലിഞ്ഞ്, വലിയ കണ്ണുകളിൽ ദുഖം തളം കെട്ടി നിൽക്കുന്ന കുഞ്ഞമ്മ. ഇത്തിരി മങ്ങിയെങ്കിലും ആ സൗന്ദര്യം മുഴുവനായും മാഞ്ഞുപോയിട്ടില്ല. അവരുടെ കണ്ണുകൾ അവനെയും ഒപ്പം നിൽക്കുന്ന സുന്ദരിയായ മദ്ധ്യവയസ്കയേയും ഉഴിഞ്ഞു.. മെല്ലെ ആളെ തിരിച്ചറിഞ്ഞപ്പോൾ ആ കണ്ണുകൾ വിടർന്നു. കയ്യിലിരുന്ന തുണി താഴെ വീണു... രാഹുൽ! അവർ മന്ത്രിച്ചു. കണ്ണുകൾ നിറഞ്ഞുതുടങ്ങി...
യമുനയുടെയുള്ളം തരളിതമായി. ഇതാണോ അവൻ്റെ മനസ്സിലുള്ള ദുഷ്ട്ടത്തിയായ രണ്ടാനമ്മ! അങ്ങോട്ടു ചെല്ലടാ! അവൾ അവൻ്റെ പിന്നിൽ കൈവെച്ച് മെല്ലെയവനെ മുന്നോട്ടു തള്ളി.
ഒരു സ്വപ്നാടനത്തിലെന്ന പോലെ രാഹുൽ പടിയിറങ്ങി മുറ്റത്ത് കുഞ്ഞമ്മയുടെ മുന്നിൽ വന്നു നിന്നു. ആ കവിഞ്ഞൊഴുകുന്ന
💬 Comments
View all comments