0%

Chapter Title : പ്രണയിനീ നീ എവിടെ..

Author : kkstories Read All Parts 135

അവൾക്ക് sms അയച്ചു..(അന്ന് whatsapp അത്ര പ്രചാരത്തിൽ ആയിട്ടില്ല.). രാത്രി ആയപ്പോൾ reply വന്നു. അങ്ങനെ ഞങൾ സ്ഥിരം ചാറ്റിങ് ആയി.. നല്ല ഫ്രണ്ട്‌സ് ആയി..

ഒരിക്കൽ ഞാന് അഷിഫുമായി അവളുടെ വീട്ടിൽ പോയി.. അവളുടെ വീട്ടുകാരെ പരിചയപ്പെട്ടു,, അവിടെ അവളുടെ 'അമ്മ, അനിയത്തി രേഷ്മ , അവളുടെ അപ്പുപ്പൻ എന്നിവരാണ് ഉള്ളത്, അച്ഛൻ ഗൾഫിലാണ്. അവരുമായും നല്ല സൗഹൃതത്തിൽ ആയി . അവിടെ ഞാൻഒരു സ്ഥിരം കുറ്റി ആയി. ഒരിക്കൽ ഞാൻ അവിടെ ചെല്ലുമ്പോൾ അവൾ സിറ്ഔട്ടിൽ വിഷമിച്ചിരിക്കുന്നതാണ് കണ്ടത്.. ഞാൻ കാര്യം തിരക്കിയപ്പോൾ അവൾ ഒന്നുമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു. പിന്നെ ഞങ്ങൾ കുറച്ചു നേരം ഇരുന്നു സംസാരിച്ചു, ഞാൻ തിരിച്ചു പോരുന്നു. പിന്നെ കുറച്ചു നാൾ എനിക്കങ്ങോട്ട് പോകാൻ പറ്റിയില്ല.

ഏകദേശം ഒരു മാസം കഴിഞ്ഞു ഞാൻ അവളുടെ വീട്ടിൽ ചെന്നു അവൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു,,, പഴയതു പോലെ തന്നെ അവൾ വിഷമത്തിലായിരുന്നു.. ഞാൻ കാര്യം തിരക്കി, അവൾ പറഞ്ഞില്ല.. ഞാൻ ഒരുപാടു നിർബന്ധിച്ചിട്ടും അവൾ ഒഴിഞ്ഞു മാറി. അപ്പോൾ ഞാൻ അവളോട് ദേശിച്ചു പോകുവാണെന്നും പറഞ്ഞു എന്റെ ബൈക്കിനടുത്തേക്കു നടന്നു.. അവൾ ഓടി വന്നു ഇക്കാ പോകല്ലേ(എന്നെ അവൾ അങ്ങിനെയാണ് വിളിക്കുന്നത് ), ഞാൻ എല്ലാം പറയാം എന്ന് പറഞ്ഞു. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു തുടങ്ങി: ഒരു മകൾക്കും സഹിക്കാൻ പറ്റാത്ത കാര്യം ആണ്, അവൾക്ക് ആ സങ്കടം ആരോടാണ് പറയേണ്ടത് എന്നറിയില്ല, അമ്മയോട് പറഞ്ഞാൽ അവർ വിഷമിക്കും. അതവൾക് താങ്ങാൻ ആവില്ല. വിശ്വസിച്ചു പറയാൻ പറ്റിയ ഫ്രണ്ട്സുമില്ല.

💬 Comments

View all comments