Chapter Title : പ്രണയിനി 2 [വേടൻ]
തന്നെ.. നീ അങ്ങനെയൊക്കെ കെട്ടിപിടിച്ചിട്ട് നിന്റെ അതും ഇതുമൊക്കെ ന്റെ ദേഹത്ത് കൊണ്ടാ പിന്നെ ഞാൻ വഴിതെറ്റില്ലേ.. "
ഞാൻ ഒരു കൊഞ്ചൽ ലഘവത്തോടെ അവളോട് പറഞ്ഞ് നിർത്തുമ്പോൾ പെണ്ണ് മുഷ്ടി ചുരുട്ടി ഒറ്റ ഇടിയായിരുന്നു വയറിൽ,
"" ചെക്കൻ കൊള്ളാല്ലോ.. വേണ്ടാത്ത ചിന്തയെ ഉള്ളൂ എപ്പോളും...""
"" ഓ നമ്മക്ക് വേണ്ടേ... കൊണ്ടോയ് കെട്ടിപൂട്ടി വയ്.. ""
"" ഹാ.. പിണങ്ങിയോ ന്റെ കൊച്ചേ.. ഞാൻ വേർതെ പറഞ്ഞല്ലേ... ഇതെല്ലാം നിങ്ങടെയല്ലാതെ വേറെ ആർടെയാ.. ''"
പിണങ്ങിപോകുന്ന ന്റെ കൈകളിലിടയിലൂടെ കൈകൾ കോർത്തവൾ ന്നേ വട്ടം പിടിച്ച്..
"" പെണ്ണിന് നാക്കിനൊരു ലൈസൻസ് ഇല്ലാണ്ടായിട്ടോ.. നിന്നെ കെട്ടിക്കാറായി..!""
"" ആയി....! എത്രയായി ഞാൻ അത് പറഞ്ഞ് നിങ്ങടെ പുറകെ നടക്കുന്നു l.. അപ്പൊ ങേ ഹേ..
കുറെയായില്ലേ ന്നേ ഇങ്ങനെ നടത്തുന്നു... ഇനി വേണേൽ പറയിപ്പിക്കാണ്ട് കെട്ടികൊണ്ട് പോണം മിസ്റ്റർ.. ""
"" ഇല്ല ഇനി വലിപ്പിക്കുന്നില്ല..!! നിന്റെ തന്തേം കണ്ട് രണ്ട് പറഞ്ഞിട്ട് വേണം നിന്നെ അങ്ങോട്ട്.. അതായത്
ന്റെ അമ്മേടെ മരുമകളായിട്ട് ന്റെ ഭാര്യയായിട്ട് വീട്ടിലെക്ക് കൊണ്ടോവാൻ.. ""
"" ഓ... ആ നാവ് പോന്നാകട്ടെ..
ന്റെ കൃഷ്ണ എത്രെയും പെട്ടെന്ന് ഇതൊന്ന് നടന്നാ ഇങ്ങേരെ കോണ്ട് ഞാൻ പഴനി മല കേറിക്കോളാമേ. ""
ഓ അപ്പോളും ബാക്കിയുള്ളോനാ പാട്.. ഇതുങ്ങൾക്കൊക്കെ സ്വന്തം കാര്യം പറഞ്ഞാൽ പോരെ ബാക്കിയുള്ളോനെയൊക്കെ എന്തിനാണോ ഇതിലൊട്ടൊക്കെ വലിച്ചിടുന്നെ..
"" മ്മ്.. ഇപ്പോ ന്റെ കൊച്ച് വീട്ടിലെക്ക് നട.. വഴിപാടൊക്കെ നമ്മക്ക് പിന്നേ കഴികാം.. ""
"" ഇയ്യോ ഞാനില്ല ഈ സമയം അച്ഛൻ വീട്ടിൽ കാണും.. ഞാൻ പറയണ്ടാ വന്നേ.. പിന്നേ വരാം.. ""
"" അങ്ങനെ പിന്നെ വരാൻ നിക്കണ്ട.. വാടി പെണ്ണെ ഇടെ.. ""
ഷേണനേരം കൊണ്ട് നിക്ക് ടാറ്റ യും തന്ന് തിരിഞ്ഞു നടന്ന പെണ്ണിനെ വയറിലൂടെ കൈയിട്ട് എടുത്ത് പൊക്കി രണ്ട് കറക്കം.
"" നിന്റെ തന്തപ്പടി ആ ചെറ്റ ചോദിച്ചാ.. നിന്റെ കെട്ടിയോനെ കാണാൻ വീട് വരെ പോയിന്ന് പറഞ്ഞാ മതിടി..
💬 Comments
View all comments