Chapter Title : പ്രണയിനി 2 [വേടൻ]
""
"" അഹ്.. ന്നാ നന്നായിരിക്കും. ഇതും പറഞ്ഞങ്ങോട്ട് ചെന്ന് കേറേണ്ട താമസം, നമ്മടെ കെട്ടും സഞ്ചേനവും ഒന്നിച്ചു നടത്തും..""
"" ഏത് നിന്റെ തന്ത ആ ഒന്തുളുക്കി ശങ്കരനോ.. അങ്ങേരെ കൊണ്ടൊന്നും പറ്റൂല്ലടി നിന്റെ ഉണ്ണിയേട്ടനെ തീർക്കാൻ.. ""
"" ചുമ്മാ ഓരോന്ന് പറയല്ലേ ഏട്ടാ.. ഗുളികൻ ഏത് സമയത്താ നാവിലെറി ഇരിക്കാണതെന്ന് പറയാൻ ഒക്കില്ല.. തുപ്പിയെ...!""
ഈ പെണ്ണിന്റെ ഓരോ കാര്യങ്ങള്.., അന്തവിശ്വാസത്തിന്റെ കാര്യത്തിൽ പുള്ളിക്കാരി കഴിഞ്ഞേ ആളുള്ളൂ..
വീടിന്റെ ഉമ്മറത്തേക്ക് കയറുമ്പോ ഒരു വല്ലായിമ്മ,
പിന്നെ അത് കാണുല്ലോ അമ്മാതിരി പ്രവർത്തി അല്ലെ സർ ഇത്രേം നാൾ ഇവിടെ കാണിച്ചോണ്ടിരുന്നേ..
"" അമ്മേ.... ""
"" മേമ്മ ഇല്ലേ ഇടെ.. ""
"" ഇണ്ടെടി., പുറകിലെ ചായ്യിപ്പിന്റെ അടെ കാണും.. കൊത്തിയിറക്കിയ കുറച്ച് കോഴിക്കുഞ്ഞുങ്ങൾ ഉണ്ടേ അവിടെ.. ""
പറഞ്ഞതും കതക് തുറന്നതും ഒന്നിച്ചായിരുന്നി എന്തോ പറയാൻ വന്ന അമ്മ ന്നെയും അവളെയും കണ്ടപ്പോ താടിക്ക് കൈകൊടുത്തു. അത് പോരെ ന്റെ കൊച്ചിന് നാണം വരാൻ.,
"" അല്ലേടാ. നിങ്ങളെന്നാ പിണക്കമെല്ലാം മാറി ഒന്നയെ... ""
"" അത്.. അതൊരു പതിനഞ്ചു മിനിറ്റ് ആയിക്കാണുല്ലേടി .. ""
ന്ന് ഞാൻ അവളെ നോക്കി ചിരിയോടെ പറഞ്ഞതും,, ആ ഏകദെശം അത്രേ ആയി കാണുമെട്ടാ ന്ന് അവളും
"" അതേതായാലും നന്നായി.., ഇനി ഇവന്റെ കല്യാണത്തിന് എനിക്കൊരു സഹായത്തിന് ഇവളും കാണുല്ലോ.. നേരത്തെയാച്ചാ നീ സമ്മതിക്കില്ലലോ.. എനിക്ക് ഇപ്പോളാ സമാധാനമായേ.. ""
"" കല്യാണോ...!!""
"" അഹ് അതിനല്ലേ നിന്നെ ഞാൻ വിളിച്ചേ.. വടക്കേലെ രാജേട്ടൻ വന്നിരുന്നു നിനക്കൊരു നല്ലൊരു ആലോചനയായിട്ട്.. അതെങ്ങനെ നിന്നെ വിളിച്ചാ കിട്ടില്ലലോ.. ""
അടുക്കളയിൽ നിന്നും എന്തെല്ലാമോ എടുത്തോണ്ട് തീൻ മേശമേൽ വയ്ക്കുനതിനിടക്ക് അമ്മ പറയുണ്ടായിരുന്നു.. ഞാൻ ആരുനെ നോക്കി.. ആ മുഖത്ത് ചോരമയമില്ല.. ജീവനില്ലാത്ത ഒരു വസ്തു കണക്കെ അങ്ങനെ നിൽക്കുന്നു..
"" അഹ് ഹാ... എനിക്കോ കല്യാണമോ..
അതേതായാലും നന്നായി ഇവിടെ ഒരു പെണ്ണ് വന്ന് കേറിയാൽ എല്ലാം മാറുന്ന് ന്റെ മനസ്സ് പറയുന്നു.. ന്താടി നിന്റെ
💬 Comments
View all comments