Chapter Title : പ്രണയിനി 2 [വേടൻ]
അഭിപ്രായം..! ""
ന്റെ ആ മറുപടിക്ക് അമ്മ ഒന്ന് ചിരിച്ചു വീണ്ടും അടുക്കളയിലേക്ക് നടന്നതും, എവിടോ എന്തോ ചിന്തിച്ചു നിൽക്കുന്ന അവളെ തട്ടി ഉണർത്തി ഞാൻ ആ ചോദ്യം ഒന്നുടവർത്തിച്ചു
"" മിണ്ടാതെ നിന്നോ.. ഇല്ലേ കൊല്ലും ഞാൻ.. ""
എനിക്ക് നേരെ ഭീഷണി മുഴക്കി ന്റെ തോളിന് ഒരു പിച്ചും തന്നമ്മക്ക് വേണ്ടി അവൾ കാത്തുനിന്നു, ആ സമയമെല്ലാം ഞാൻ ഉള്ളിൽ ചിരിക്കുകയായിരുന്നു.., കാരണം പുറത്താ ചിരി എങ്ങനും വന്നാ അതോടെ തീർനെന്റെ കാര്യം.,
"" എടാ നിനക്ക് കാണാണ്ടേ പെണ്ണിനെ.. സുന്ദരിയടാ.. കൊച്ചുട്ടിയോളെ പഠിപ്പിക്കണ ടീച്ചറന്നാ രാജേട്ടൻ പറഞ്ഞെ.. ""
"" ഫോട്ടോ ഉണ്ടോമ്മേ... ""
അമ്മയുടെ ആ മറുപടി ഇഷ്ടപ്പെടാതെ അമ്മക്കെതിരെ പൊട്ടിത്തെറിക്കാൻ നിന്നവളെ വിലക്കി ന്റെ നാവ് ഉച്ചരിച്ചിരുന്നു ആ സമയം., ഹൊ ചോദിക്കണ്ടായിരുന്നു..
ഇത്രേ നാളില്ലാത്ത പേടിയാ ഇപ്പോ എനിക്കി പെണ്ണിനെ.. നേരത്തെ ഞാൻ ഒന്ന് നോക്കിയാൽ കരയുന്നവൾ ക്ക് മുന്നിൽ ന്റെ നില തെറ്റുന്നു.. ഇതാണോപ്പാ സിനിമയിൽ പറയാണ "" കിസ്മത്തിന്റെ ശക്തി "" ന്ന് പറയുന്നത് ,
"" ഫോട്ടോ... ദേ എന്നെകൊണ്ട് പറയിപ്പിക്കരുത് ഇത്രേം നാള് ഞാൻ മിണ്ടാതെ നിന്നെന്നും കരുതി ഇനിയത് ഉണ്ടാവില്ലാട്ടോ.. ""
"" ന്താടി പെണ്ണെ നിനക്ക് പറ്റിയെ.. ന്തെല്ലാമാ നീയി പറയണേ., നിക്കൊന്നുംമനസിലാവണില്ല,""
അമ്മ കാര്യമറിയാതെ ഞങ്ങളെ രണ്ടാളേം മാറി മാറി നോക്കി ,
"" മനസിലാക്കി തരാം.. നിങ്ങൾക്കെല്ലാർക്കും പറ്റുവെച്ചാ ഇങ്ങേരെ എന്നെക്കൊണ്ട് കെട്ടിക്ക്യ , ഇല്ലെന്നാണേ കൃഷ്ണനാണെ ഞാൻ ഇങ്ങേരേകൊണ്ടോളിച്ചോടും.. ""
""ഏഹ്ഹ് ""
അമ്മ തലക്ക് കൈകൊടുത്തു നിന്നുപ്പോയി പിന്നീട് അതൊരു കരച്ചിലായി, അമ്മക്കും ഇഷ്ടമാണ് അവളെ.. ഞാൻ സമ്മതിക്കില്ല ന്നോർത്താ ഇത് വരെ ഈ കാര്യം അമ്മ പറയാഞ്ഞേന്ന് നിക്കുമറിയാം.. പിന്നീട് കണ്ണുകൾ തുടച്ചെടുത്തേക്ക് വന്ന് ഞങ്ങളെ രണ്ടാളേം തലയിൽ തൊട്ടനുഗ്രഹിക്കുമ്പോളും ആ മുഖത്ത് ചിരിയുണ്ടായിരുന്നു..,
"" ന്നാലും ശങ്കരേട്ടൻ സമ്മതിക്കോ ഈ ബന്ധം കുട്ടിയോളെ... ""
"" എനിക്ക് എന്റെ അമ്മയുടേം ഇവള്ടെ അമ്മേടേം സമ്മതം മതി.. അല്ലേടി പെണ്ണെ.. ""
നിറഞ്ഞു തുളുമ്പറായി
💬 Comments
View all comments