0%

Chapter Title : പ്രണയിനി [വേടൻ]

Author : Kambikathakal Read All Parts 258

പുകയും ഉള്ളിലേക്കെടുത്തു പുറത്തേക്ക് തള്ളുമ്പോൾ പുറകിലൊരു മുരടനക്കം

ഈശ്വരാ.... പണ്ട് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് വെള്ളിയാഴ്ചകളിൽ മോക്ഷം ലഭിക്കാത്ത ദുരത്മക്കൾ ഇറങ്ങി നടക്കുമെന്നുള്ള കാര്യം.. ഇന്നാണെകിൽ വെള്ളിയാഴ്ചയും അങ്ങനെ വല്ലതുമാവുമോ എന്റെ മഹാദേവ..

"" ആപ്പോ ഉണ്ണിയേട്ടൻ ഇടെ ഇരുന്നിതാണല്ലേ പരിപാടി.. ഞാൻ മെമ്മയോട് പറയണുണ്ട് രണ്ടിന്റേം കാര്യം നോക്കിക്കോ..!! ""

പച്ചയിൽ സ്വർണ്ണ ബോർഡറിനാൽ ആവരണം ചെയ്ത ആ പാട്ടുപാവാടയുടെ ഓരഭാഗം ഇടുപ്പിലായി കുത്തി, ചുണ്ടുവിരൽ ഉയർത്തി മുൻകരുതൽ തരുന്നരീതിയിൽ ആംഗ്യം കാണിക്കുന്ന പെണ്ണിന്റെ മുഖമഴക് സൂര്യ പ്രകാശത്തിൽ തിളങ്ങി നിന്നു..

സുന്ദരിയാണവൾ,, ഗോതമ്പിന്റെ നിറമുള്ള മേനിയഴകും കൂവള കണ്ണുകളും തുണ്ടിപ്പഴ ചുണ്ടുകളും എല്ലാം അവളുടെ സൗന്ദര്യം വിളിച്ചുകാണിക്കാൻ മത്സരിക്കുന്നതായി തോന്നും. അതെ അവളാണെന്റെ ആരു.. അരുന്ധതി, ആരു ചോദിച്ചാലും മാളിയേക്കലെ ഉണ്ണി കെട്ടാൻ പോണ പെണ്ണാണ് ഞാനെന്ന് ഏറെ അഭിമാനത്തിൽ പറയുന്നവൾ

എന്നാൽ അവളുടെ അച്ഛൻ തെക്കേലെ ശങ്കരൻകുട്ടി എന്റെ അമ്മാവൻ അയാൾക്ക് ഇഷ്ടമല്ല ഇതൊന്നും ,അതിന്റെ കാരണം എന്റെ fഅച്ഛൻ ഇയ്യാളെ സ്വത്തിന്റെ കാര്യത്തിൽ ചതിച്ചു എന്നാണ് പറയണേ, മുഴുവൻ സ്വത്തും തട്ടിയെടുത്തുന്നു, അതിന്റെ വൈരാഗ്യത്തിൽ ഇയ്യാൾ എന്റെ അച്ഛനെ.! അന്നെനിക്ക് അറിയുന്നുണ്ടായിരുന്നില്ല വെള്ളയിൽ പുതപ്പിച്ചു കിടത്തിയിരിക്കുന്ന അച്ഛൻ ഇനി ഒരിക്കലും വരില്ലെന്ന്,,ആ പാവത്തിന് വേണ്ടി ഒന്ന്കരയാൻ കൂടെ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ ഉള്ളിൽ ഒരു നോവാ. അയാളോടുള്ള ദേഷ്യത്തിൽ ഞാൻ ആരുനെ ശ്രദ്ധിക്കാറുകുടെ ഉണ്ടായിരുന്നില്ല, അയാളോടുള്ള വെറുപ്പും ദേഷ്യവും ഞാൻ അവളോട് തീർക്കും, അന്നെലാം കൈത്തണ്ടകൊണ്ട് കണ്ണീർ ഒപ്പുമ്പോൾ അവൾ പറയുന്ന ഒന്നുണ്ട്

"" ഉണ്ണിയേട്ടൻ ന്നെ എത്രയൊക്കെ വെറുത്താലും നിക്ക് തിരിച്ചു

💬 Comments

View all comments