0%

Chapter Title : പ്രണയിനി [വേടൻ]

Author : Kambikathakal Read All Parts 258

കൊല്ലാനുള്ള സ്നേഹ.. ഉണ്ണി ഈ ആരുന്റെയാ !! ആരുന്റെ മാത്രം.. ""

അവൾ ഇടക്കെല്ലാം അവിടെ എന്റെ വീട്ടിൽ ആണ്., അയാൾ അറിയാതെയാണ് വരുന്നത്..അമ്മക്കും വലിയ ഇഷ്ടമാണ് അവളെ അവൾ ഒറ്റമോളാണ് ഞാനും

. അവൾ എനിക്കുള്ളതാണെന്നു പണ്ടെങ്ങോ പറഞ്ഞുവച്ചതാണത്ര,,, അതോർത്തു എന്നേം മനസിലിട്ട് നടക്കുന്നോരു പെണ്ണും,, അവളോടുള്ള ആ വെറുപ്പും ദെഷ്യവും പിന്നീട് ആ കുറുമ്പിലും കളിയിലും ചിരിയിലും എപ്പോളോ നഷ്ടമായി അത് പതിയെ പ്രണയത്തിലേക്ക് ചേക്കേറി..

പിന്നീട് ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി,

അവളുടെ മുത്തുപോഴിക്കുന്ന ചിരിയും പിണങ്ങുമ്പോൾ ഉള്ള കോപ്രായങ്ങളും എല്ലാം അവളുടെ സൗന്ദര്യം ഇരട്ടിപ്പിച്ചതായി എനിക്ക് തോന്നിത്തുടങ്ങി ,, അതെ വാക്കുകൾ കൊണ്ട് ഞാൻ മുറിവേൽപ്പിക്കുമ്പോൾ അവൾ പറയുന്ന വാക്കിനു ഇന്നവൾ ജയിച്ചു..

"" ഏട്ടാ ന്നെ എത്രയൊക്കെ വെറുത്താലും ചീത്ത പറഞ്ഞാലും ന്നിക്ക് ഒരു കുഴപ്പോം ഇല്ലെന്നേ,മറിച്ചു സ്നേഹേ ഉള്ളു..

ഉണ്ണിയേട്ടനൊരു കാര്യറിയോ. നമ്മളൊന്നു ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നമ്മളിലേക്ക് എത്തിച്ചേരുക തന്നെചെയ്യും .. ഇല്ലാച്ചാ അത് ജീവിതമേ ല്ലെന്നേ... ""

ചിരിച്ചുകൊണ്ട് അവൾ പറയുന്ന ഓരോ വാക്കിനും കാരിരിമ്പിന്റെ ബലം ഉണ്ടായിരുന്നു, അത് തിരിച്ചറിയാൻ ഞാൻ ഏറെ വൈകി,, അറിഞ്ഞു തുടങ്ങിപ്പോ അവളെനിക്ക് നഷ്ടമായി..

©©©©©©©©©©

"" എടാ അവളെ പിടിച്ചോ. ഇല്ലേൽ എനിക്കും നിനക്കും ഇന്ന് വീട്ടിൽ കേറാൻ പറ്റില്ലാട്ടോ.. ""

വിനു അവിടെ ഇരുന്ന ബാക്കി ബീഡിയും കീശയിലാക്കി എണ്ണിക്കുമ്പോൾ ഞാൻ പടികൾ ഓടിക്കയറിയിരുന്നു

"" എടി ആരു... നിക്ക്. എടി നിക്കാൻ ""

അവളുടെ പുറകിനെ ഓടുന്നതിനിടക്ക് അവളെ എങ്ങനെലും ചക്കിലാക്കണം ഇല്ലെച്ച ഇന്ന്

💬 Comments

View all comments