Chapter Title : പ്രണയിനി [വേടൻ]
ഇല്ലത്തിന് പുറത്താ.
"" ഇല്ലഉണ്ണിയേട്ട ഞാൻ നിക്കില്ല.. ഞാൻ ഇത് അമ്മായിയോട് പറയും. തല്ലും വാങ്ങിത്തരും നോക്കിക്കോ.. ""
പാവാട രണ്ടും ഇരുകൈകളിൽ കുട്ടിയിണക്കി ഓടുന്നതിനിടയിൽ അവളുടെ പൂ പോലുള്ള കാൽ എനിക്ക് നേരെ അനാവൃധമായി. അത് നോക്കി നിന്നാൽ ഇന്നെന്റെ കഥ കഴിഞ്ഞത് തന്നെ...
ഇല്ല ഇവള് നിൽക്കില്ല,, എന്തോരോട്ടമാ ഈശ്വര ഈ പെണ്ണ്... ഇപ്പോൾ അവളോടി ഞങ്ങളുടെ പഴയ പത്തായപുരക്കടുക്കലായി, അവിടെയിപ്പോ ആരും അങ്ങനെ വരാറില്ല, എന്തൊക്കെയോ ദോഷങ്ങൾ ഉള്ളിടമാണത്രെ, മുത്തശ്ശി പറഞ്ഞു കെട്ടിട്ടുള്ളതാട്ടോ.. ഇങ്ങോട്ട് വരരുതെന്ന് എപ്പോളും പറയുമായിരുന്നു, അതുകൊണ്ട് ഞങ്ങൾ രണ്ടാളും ( ഞാനും, വിനുവും ) ഇടക്ക് ഇങ്ങനെ ചില ചേഷ്ടകൾക്ക് ഇങ്ങോട്ടേക്ക് വരും,
"" ആഹ്ഹ്....... ""
ഞാൻ അലറി നിലത്തേക്കിരുന്നു,, മുന്നിലായി ചിരിച്ചുകൊണ്ടോടിയ അവൾ എന്റെ കരച്ചിൽ കേട്ട് മുഖത്തെ ചിരി അപ്പോളേക്കും നിലച്ചു , മറിച്ചു ആ മുഖത്തേക്ക് ഭയവും സങ്കടവും ഒന്നിച്ചു വന്നു അവൾ കണ്ണുകൾ നനച്ചോടി എന്റെ അരികിൽ വീണിരിക്കുമ്പോൾ അവളുടെ കണ്ണിലെ തുള്ളികൾ എന്റെ പതത്തെ നനക്കുന്നുണ്ടായിരുന്നു.
"" ന്താ... ന്താ ഉണ്ണിയേട്ടാ പറ്റിയെ .. ""
വിതുമ്പലിനിടയിലും അവളെന്റെ കരച്ചിലിനുള്ള കാരണം തിരക്കുമ്പോളും ഞാൻ അവളിൽ നിന്നും നോട്ടം മാറ്റാതെ കണ്ണിമവെട്ടാതെ അവളെ നോക്കുനുണ്ടായിരുന്നു..,
ഞാൻ അവളെ പിടിച്ചെന്നിപ്പിച്ചു അവൾ അച്ചാര്യപൂർവ്വം എന്നെ നോക്കി
" നിന്നെ നിർത്താനുള്ള വിദ്യയൊക്കെ നിക്കറിയാട്ടോടി പെണ്ണെ.. ""
"" അല്ലേലും ന്നെ എന്നും പൊട്ടിയാക്കണതാണല്ലോ ഇഷ്ടം.. ന്നെ ഇഷ്ടല്ലലോ..., കാണുന്നത് തന്നെ ഛതുർത്തിയല്ലേ.. ""
അവൾ കൈത്തണ്ടയിൽ കണ്ണീരോപ്പി ചുണ്ടുകൾ കുട്ടിയിണക്കി പരിഭവം
💬 Comments
View all comments