0%

Chapter Title : പ്രണയവുംപൂക്കളും വർണശലഭങ്ങളും 1 [സ്പൾബർ]

Author : Spulber Read All Parts 241.4K

നീ വിചാരിച്ചാൽ കഴിയില്ല…”..

“ ചേച്ചീ… പ്ലീസ്… ഇപ്പോ ഡോക്ടറുടെ അടുത്ത് പോവാനൊന്നും പറ്റില്ല…

ചേച്ചി… ഞാൻ പറഞ്ഞ സാധനങ്ങൾ ഒന്ന് കൊണ്ടു വാ…”..

കാർത്തികക്കൊരെത്തും പിടിയും കിട്ടിയില്ല.. സ്വന്തം ശരീരത്തിൽ തറഞ്ഞ് നിൽക്കുന്ന വെടിയുണ്ട അവൻ തനിച്ച് എടുക്കാന്ന്..അതെങ്ങിനെ..?. അവന്റെ മുഖഭാവം കണ്ടപ്പോ അവനത് ചെയ്യുമെന്ന് കാർത്തികക്ക് തോന്നി..

ഏതായാലും അവൻ പറഞ്ഞ സാധനങ്ങൾ കൊണ്ട് കൊടുത്തേക്കാം എന്നോർത്ത് അവളെണീറ്റു..

“ ചേച്ചീ… “..

അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി..

“അത്… ആ മൊബൈൽ… എനിക്കൊന്ന്…തരോ… ?”..

“ഇല്ല… ഇതിൽ നിന്നാരെയും വിളിക്കാൻ പറ്റില്ല… “..

“ വിളിക്കാനല്ല ചേച്ചീ…”..

“പിന്നെ… ?”..

“ അത്… വെടിയുണ്ട പുറത്തെടുക്കുന്ന… വീഡിയോ… യൂട്യൂബിലുണ്ടാവും… അതൊന്ന്… നോക്കാനാ… “..

കാർത്തിക അന്തംവിട്ട് അവനെ നോക്കി.. വീഡിയോ കണ്ട് സ്വന്തം ശരീരത്തിൽ തറഞ്ഞ് കിടക്കുന്ന വെടിയുണ്ട പുറത്തെടുക്കാനാണ് ഇവന്റെ പരിപാടി.. ഏതായാലും കൊള്ളാം..

അവൾ കുറച്ച് നേരം ചിന്തിച്ച് നിന്നു..പിന്നെ മൊബൈൽ അവന്റെ കയ്യിലേക്ക് കൊടുത്ത് ഷെഡിൽ നിന്ന് പുറത്തിറങ്ങി..ഇല്ലത്തേക്ക് നടക്കുമ്പോൾ ഇത് വേണോന്ന് അവൾ പിന്നെയും ചിന്തിച്ചു..

ഏതായാലും അവന്റെ ധൈര്യമല്ലേ… അവൻ എന്താന്ന് വെച്ചാ ചെയ്യട്ടെ..

അവൾ ഇല്ലത്തേക്ക് കയറി നേരെ അവളുടെ അറയിലേക്ക് പോയി.. ഇല്ലത്തിപ്പോ കൂടുതൽ അംഗങ്ങളൊന്നുമില്ല.. അഛനും അമ്മയും കാർത്തികയും മാത്രേ ഉള്ളൂ.. അഛൻ തിരുമേനിക്ക് പല വിധ ബിസിനസുമായി കൂടുതലും പുറത്തായിരിക്കും..

മൂന്നനിയത്തിമാരും വിവാഹം കഴിഞ്ഞ് പോയി.. അടുക്കളയിൽ ജാനുത്തള്ളയുണ്ട്.. പുറം പണിക്കായി രണ്ട് മൂന്ന് പേരും..

കാർത്തിക അറയിൽ കയറി മേശ വലിപ്പ് തുറന്ന് ചില സാധനങ്ങളൊക്കെ എടുത്തു.. ഒരു

💬 Comments

View all comments