0%

Chapter Title : പ്രണയവുംപൂക്കളും വർണശലഭങ്ങളും 1 [സ്പൾബർ]

Author : Spulber Read All Parts 238.2K

പോയതാ… “..

“ഹും… എല്ലാ ക്രിമിനലുകളും ഇതൊക്കെത്തന്നെയാ പറയുന്നത്… നീയെങ്ങോട്ടാന്ന് വെച്ചാ വേഗം പൊയ്ക്കോ… ഇനി നിന്നെ സഹായിക്കാൻ എനിക്കാവില്ല… “..

കാർത്തിക തീർത്ത് പറഞ്ഞു..

“സത്യമായിട്ടും ഞാൻ ക്രിമിനല്ല… പറ്റിപ്പോയി… ദയവായി നിങ്ങളാ വെടിയുണ്ടയൊന്ന് എടുത്ത് താ… വേദന സഹിക്കാൻ വയ്യ… അല്ലെങ്കിൽ… എന്നെയൊന്ന്… കൊന്ന് താ… “..

അവൻ ഉറക്കെ കരഞ്ഞു.. കാർത്തികക്കത് കണ്ട് സഹിക്കാൻ കഴിഞ്ഞില്ല.. .അപരിചിതനാണെങ്കിലും ഒരു പുരുഷൻ വേദന സഹിക്കവയ്യാതെ കരയുന്നത് കാണാനൊന്നും അവൾക്കാവില്ലായിരുന്നു…

“ ഞാനെന്ത് ചെയ്യും… ?..എനിക്കതിനൊന്നും കഴിയില്ല… ഞാൻ വേണേൽ ഇല്ലത്ത് ചെന്ന് അഛൻ തമ്പുരാനോട് വിവരം പറയാം…”..

“അയ്യോ വേണ്ട… ഞാനിവിടെയുള്ളത് ആരുമറിയണ്ട… ഇതെടുത്താ ഞാൻ പൊയ്ക്കോളാം… “..

കാർത്തികക്കവനെ സഹായിക്കണമെന്നുണ്ട്.. ഒരു മുറിവായിരുന്നെങ്കിൽ മരുന്ന് വെച്ച് കെട്ടിക്കൊടുക്കാരുന്നു… ഇതിപ്പോ അവന്റെ ഇറച്ചിയിൽ പൂണ്ട് കിടക്കുന്ന വെടിയുണ്ട പുറത്തെടുക്കാൻ എന്തായാലും തനിക്ക് കഴിയില്ല..

“നിങ്ങളുടെ… വീട്… അടുത്താണോ… ?”..

ഞരങ്ങിക്കൊണ്ടവൻ ചോദിച്ചു..

“ ഉം… ഇതൊക്കെ ഞങ്ങളുടെ പറമ്പാ… “..

“ എന്നാ… ഒരു… സഹായം ചെയ്യോ…?”..

“ എന്ത്… ?”...

“നിങ്ങള്… വീട്ടീപോയി… ഒരു കത്തിയും… കത്രികയും… എടുത്ത് വരോ… ?”..

“എന്തിന്… ?”..

“ഈ… വെടിയുണ്ട… ഞാനെടുത്തോളാം…”..

കാർത്തിക ഞെട്ടലോടെ അവനെ നോക്കി..

“നീയെന്താ ഈ പറയുന്നത്… ?..അതൊന്നും നമുക്കെടുക്കാൻ പറ്റില്ല… “..

“പറ്റും… എനിക്ക് പറ്റും… എനിക്കീ വെടിയുണ്ടയെടുത്ത് നടന്നേ പറ്റൂ… “..

കടുത്ത വേദനയിലും അവന്റെ മുഖത്തെ നിശ്ചയദാർഢ്യം കാർത്തിക കണ്ടു..

“നീ വെറുതെ ഓരോന്ന് പറയരുത്… ഇതൊരു ഡോക്ടർക്കേ കഴിയൂ…. ചിലപ്പോ രക്തം വന്നാ അത് നിർത്താൻ

💬 Comments

View all comments