0%

Chapter Title : പ്രണയവുംപൂക്കളും വർണശലഭങ്ങളും 1 [സ്പൾബർ]

Author : Spulber Read All Parts 235.6K

നോക്കി.. അപ്പോഴാണ് അവളുടെ കയ്യിലെ മൊബൈൽ അവന്റെ ശ്രദ്ധയിൽ പെട്ടത്.. അവനാ മൊബൈലിനായി കൈ നീട്ടി..

“എന്തിനാ… ആർക്കേലും വിളിക്കാനാണോ… ?. അത് വേണ്ട… എന്റെ മൊബൈലിൽ നിന്ന് നിങ്ങളാർക്കും വിളിക്കണ്ട..

അതിനും കൂടി സമാധാനം പറയാൻ എനിക്ക് വയ്യ… “..

കാർത്തിക കർക്കശമായിപ്പറഞ്ഞു..

“വിളിക്കാനല്ല… ഞാനാരാണെന്ന് ചോദിച്ചില്ലേ… എന്താ പറ്റിയതെന്ന് ചോദിച്ചില്ലേ… ?..എനിക്ക്… അധികം.. സംസാരിക്കാൻ… വയ്യ… നിങ്ങൾ… ചോദിച്ചതിനുള്ള… ഉത്തരം… അതിലുണ്ട്… “..

വേദന കടിച്ചമർത്തിയാണവൻ സംസാരിക്കുന്നത്.. കാർത്തിക അൽഭുതപ്പെട്ടു.. അവനാരെന്നും എന്ത് പറ്റിയെന്നും തന്റെ മൊബൈലിലുണ്ടെന്ന്..അതെങ്ങിനെ..?.

“നിങ്ങളാ… യൂറ്റ്യൂബെടുത്ത്… മൊബൈലിങ്ങ്. താ… ഞാൻ… കാണിച്ച് തരാം…”..

പിന്നൊന്നും നോക്കാതെ കാർത്തിക മൊബൈൽ ലോക്ക് തുറന്ന് അവന്റെ കയ്യിലേക്ക് കൊടുത്തു.. അവൻ യൂട്യൂബിൽ എന്തോ സെർച്ച് ചെയ്ത് ഒരു വീഡിയോ പ്ലേ ചെയ്ത് മൊബൈൽ കാർത്തികക്ക് നീട്ടി..

അവളത് വാങ്ങി നോക്കി.. ഒരു പ്രമുഖ ചാനലിൽ വന്ന വാർത്തയാണത്..

“സ്വർണക്കടത്ത് സംഘത്തിന്റെ പക.. വീണ്ടും നടുറോഡിൽ ചോരക്കളി.. രണ്ട് യുവാക്കൾ വെടിയേറ്റ് മരിച്ചു.. വെടിയേറ്റ മൂന്നാമനെ കുറിച്ച് വിവരമില്ല… “..

ഇതാണ് പ്രധാന വാർത്ത.. വിശദാംശങ്ങളുമുണ്ട്.. ഖത്തർ എയർവേസിൽ വന്നിറങ്ങിയ മൂന്ന് യുവാക്കൾ എയർപോർട്ടിൽ നിന്ന് വിളിച്ച ടാക്സിയിൽ കുറച്ച് ദൂരം പോയപ്പോ അവരുടെ വണ്ടിക്ക് വിലങ്ങിട്ട് ഏതോ സംഘം അതിൽ രണ്ട് യുവാക്കളെ വെടിവച്ച് കൊന്നു..

മൂന്നാമനും വെടിയേറ്റെങ്കിലും അവനെ കാണാനില്ല.. ഇതാണാ വാർത്ത.. കാർത്തിക അവിശ്വസിനീയതയോടെ അവന്റെ മുഖത്തേക്ക് നോക്കി..

“ ഞാ… ഞാനാണാ… മൂന്നാമൻ… “..

തളർച്ചയോടെ അവൻ പറഞ്ഞു..

“അപ്പോ… നീ… കള്ളക്കടത്ത് കാരനാണോ…?”..

“അയ്യോ അല്ല… പെട്ട്

💬 Comments

View all comments