0%

Chapter Title : പ്രണയവുംപൂക്കളും വർണശലഭങ്ങളും 5 [സ്പൾബർ]

Author : Spulber Read All Parts 150.5K

പ്രണയവും പൂക്കളും വർണശലഭങ്ങളും..5.. സ്പൾബർ..

✍️✍️✍️… സമദ് നേരം വെളുക്കും വരെ സദാ ജാഗരൂഗനായി ആ തോട്ടിൻ കരയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.. വളരെ കുറച്ച് സമയം മാത്രമാണ് അവനൊന്നുറങ്ങിയത്..കൂടുതൽ സമയവും അവൻ രാജൂന് കാവലിരിക്കുകയായിരുന്നു.. മറ്റാരാണെങ്കിലും അവൻ ഇട്ടിട്ട് പോയേനേ..പക്ഷേ അവനെ ഈ പണിയേൽപിച്ചത് കാർത്തികത്തമ്പുരാട്ടിയാണ്..തമ്പുരാട്ടി പറഞ്ഞാ അവനെന്തും ചെയ്യും..

രാജു ഉണർന്നതോടെ അവനെ പൊക്കി ഷെഡിന് പുറത്തേക്ക് കൊണ്ട് വന്നു.. തോട്ടു വക്കിലെ ഒരു കല്ലിൽ അവനെ ഇരുത്തി ബ്രഷിൽ പേസ്റ്റാക്കി അവന്റെ കയ്യിൽ കൊടുത്തു.. പല്ല് തേക്കലും മൂത്രമൊഴിക്കലും കഴിഞ്ഞ് കാല് നനയാതെ സമദ് അവനെ മേല് കഴുകിക്കൊടുത്തു..

“ഇപ്പോ ഷെഡിലേക്ക് പോണ്ട ഇക്കാ… കുറച്ച് നേരം ഇവിടെയിരിക്കാം…”..

അവനെ വീണ്ടും ഷെഡിലേക്ക് കൊണ്ടുപോവാനായി ഒരുങ്ങിയ സമദിനോട് രാജു പറഞ്ഞു.. പുലർകാലത്ത് ആ പ്രകൃതി വളരെ മനോഹരമായിരുന്നു.. സൂര്യൻ ഉദിച്ചിട്ടില്ല…ചെറിയ മഞ്ഞുണ്ട്..നല്ല തണുപ്പും..അപ്പുറത്ത് കാടിനുള്ളിൽ പുക പോലെ കോടമഞ്ഞുണ്ട്.. സുന്ദരമായ ആ പുലർകാല കാഴ്ചയും കണ്ട് രാജു ആ കല്ലിലിരുന്നു.. സമദ് ഷെഡിലേക്ക് ചെന്ന് കുറച്ച് ബിസ്കറ്റെടുത്ത് രാജൂന് കൊടുത്തു.. പുതിയൊരു ലുങ്കിയും ടീ ഷർട്ടും അവനെ ഇടീച്ചു..

“ഇന്നാ…. ചായയൊന്നുമില്ല…കുറച്ച് കഴിയട്ടെ… ഇവിടെ അടുത്തൊരു കവലയുണ്ട്… ഞാനവിടെപ്പോയി ചായ വാങ്ങിക്കൊണ്ട് വരാം… “..

“തമ്പുരാട്ടി ഇപ്പോ വരോ ഇക്കാ… ?”..

രാജു ചോദിച്ചത് കേട്ട് സമദവനെ തുറിച്ച് നോക്കി..

“എന്തേ…തമ്പുരാട്ടിയെ കാണാഞ്ഞ് നിനക്കുറക്കം ശരിയായില്ലേ… ?”..

“അയ്യോ… അതല്ലിക്കാ… ഞാൻ വെറുതെ ചോദിച്ചതാ… “..

“ ഉം…”..

സമദ് അമർത്തിയൊന്ന് മൂളി.. പിന്നെ ഷർട്ടും മുണ്ടും അഴിച്ചിട്ട് ഒരു തോർത്തുടുത്ത് തോട്ടിലേക്ക് ചാടി..നല്ല

💬 Comments

View all comments