Chapter Title : പ്രണയവുംപൂക്കളും വർണശലഭങ്ങളും 5 [സ്പൾബർ]
കാര്യം തന്നെയാണ് അവൾ ചിന്തിക്കുന്നത്.. ഒരു വിവാഹജീവിതം ഇനി തനിക്കുണ്ടാവില്ലെന്ന് ഉറപ്പാണ്.. കോലോത്തുള്ളവർ സമ്മതിക്കില്ല.. മരണം വരെ ഇങ്ങിനെ തനിച്ച് ജീവിക്കാനാണ് തന്റെ വിധി.. ഈ ഷെഡും, മുന്നിലെ തോടും, ഇവിടത്തെ മീനുകളും കിളികളും പൂമ്പാറ്റകളും അപ്പുറം കാണുന്ന കൊടുംകാടും മാത്രമായിരുന്നു തനിക്കുണ്ടായിരുന്ന കൂട്ട്..തന്റെ സന്തോഷവും സങ്കടവും കണ്ടവരാണവർ..
പക്ഷേ ഇനിയത് പോര..തനിക്കിപ്പോ മനുഷ്യരായി രണ്ട് പേർ കൂട്ടിനുണ്ട്..അദൃശ്യമായ ചങ്ങലക്കണ്ണികളാൽ തന്റെ ജീവിതം തളച്ചിട്ടവരോടുള്ള പ്രതികാരത്തിന് വേണ്ടിയെങ്കിലും തനിക്ക് ജീവിച്ചേ മതിയാകൂ.. ഇത് വരെ ഒറ്റക്ക് ജീവിച്ച തനിക്ക് ഒരു കൂട്ടുണ്ടായേ മതിയാകൂ.. രാജു പറഞ്ഞത് പോലെ ആദ്യം ആരുമറിയണ്ട.. ഈ ഷെഡിൽ വെച്ച് രാജൂനേയു പിന്നെ തനിക്കേറ്റവും പ്രിയപ്പെട്ട ഈ പ്രകൃതിയേയും സാക്ഷിയാക്കി അത് നടക്കണം..അതിന്റെ പേരിൽ കോവിലകം തകർന്ന് സകലതും നശിച്ചാലും തനിക്കൊന്നുമില്ല.. തന്നെ സംരക്ഷിക്കാൻ കരുത്തുറ്റ കൈകളുണ്ട്..
“ഇക്കാ… ഇന്ന് രാജൂന്റെ വീട്ടിൽ പോണ്ട… ഇന്ന് രാജു പറഞ്ഞത് പോലെ നടക്കട്ടെ… “..
എല്ലാം തീരുമാനിച്ചുറപ്പിച്ച് കാർത്തിക പറഞ്ഞു..
“തമ്പുരാട്ടീ… അത്… അഛൻ തമ്പുരാനറിഞ്ഞാൽ… ?”..
“ഒന്നൂല്ല… ആരറിഞ്ഞാലും അത് നോക്കിക്കോളാം… ഇക്കാക്കെന്തേലും ബുദ്ധിമുട്ടുണ്ടോ…?”..
“അയ്യോ ഇല്ല…”..
“എന്നാ തമ്പുരാട്ടിയല്ല. കാർത്തിക,അങ്ങിനെ വിളിച്ചാ മതി…”..
സമദിനെ ഭർത്താവായി കാർത്തിക അംഗീകരിച്ച് കഴിഞ്ഞിരുന്നു..
“ പെണ്ണും ചെറുക്കനും നേരിട്ട് കല്യാണമാലോചിക്കുക… അതും പൂർണ നഗ്നരായി… ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരിക്കുമിത്… “..
ഉറക്കെ ചിരിച്ച് കൊണ്ട് രാജു പറഞ്ഞു..
“ മനുഷ്യനെ പറഞ്ഞിളക്കിയിട്ട് കളിയാക്കുന്നോടാ…”..
കാർത്തിക അവന്റെ തുടക്ക് ഒരടി കൊടുത്തു..
“ എന്നാ ചെല്ലിക്കാ…നേരം കളയണ്ട.. കല്യാണഡ്രസും മാലയും ബൊക്കെയും ഒക്കെ വാങ്ങിച്ചോ…തമ്പുരാട്ടിയുടെ കഴുത്തിൽ
💬 Comments
View all comments