0%

Chapter Title : പ്രണയവുംപൂക്കളും വർണശലഭങ്ങളും 5 [സ്പൾബർ]

Author : Spulber Read All Parts 151.3K

കണ്ണിലേക്ക് നോക്കി പറഞ്ഞു..

“വേണ്ട തമ്പുരാട്ടീ… ഞാനിവിടെ നിന്നോളാം…”...

അവന് ബഹുമാനം..

“ഉം… കുറച്ച് ദിവസം കുടി എനിക്ക് തന്റെ സഹായം വേണം… അവന് നടക്കാറാവുന്നത് വരെ നീ ഇവിടെ നിൽക്കണം… ബുദ്ധിമുട്ടാവോ…?”..

സമദ് ഒന്നാലോചിച്ചു..തനിക്ക് പറ്റിയ പണിയൊന്നുമല്ല അത്.. അവനെ തൂറാനും പാത്താനും കുളിക്കാനും സഹായിക്കാനൊന്നും തനിക്കാവില്ല..പക്ഷേ അത്രയും ദിവസം താനിവിടെ നിന്നാൽ ഈ സൗന്ദര്യധാമത്തെ എന്നും അടുത്ത് നിന്ന് കാണാം..ആ മാദകമേനി കോരിക്കുടിക്കാം..ഇടക്ക് വട്ടച്ചെലവിന് ഈ തൊടിയിൽ നിന്ന് എന്തേലും മോഷ്ടിച്ച് വിൽക്കുകയുമാവാം..

“ ഞാൻ നിന്നോളാം തമ്പുരാട്ടീ…”..

കുറച്ച് നേരം ആലോചിച്ച് സമദ് മറുപടി പറഞ്ഞു..

“ ഉം… നേരത്തിന് നീ പുറത്ത് പോയി ഭക്ഷണം വാങ്ങി വരണം… പിന്നെ അവന് വേണ്ട സഹായങ്ങളും ചെയ്യണം… അവനിവിടെ ഉണ്ടെന്ന് ഒരാളുമറിയരുത്…”..

സമദ് സമ്മതഭാവത്തിൽ തലയാട്ടി..

“നീ എന്തൊക്കെയാ ഇവിടെ നിന്ന് മോഷ്ടിക്കാറ്…?.. കൊറേ ആയോ ഇവിടെ കയറാൻ തുടങ്ങിയിട്ട്… ?”.

പറയണോന്ന് സമദൊന്ന് ആലോചിച്ചു.. തമ്പുരാട്ടി അറിഞ്ഞാൽ വലിയ പശ്നമൊന്നുമില്ലെന്ന് അവന് തോന്നി..

“ അത്… അടക്കയും തേങ്ങയുമൊക്കെയാ തമ്പുരാട്ടീ… പിന്നെ വാഴക്കുല…”..

“എത്ര കാലമായി ഇത് തുടങ്ങിയിട്ട്… ?”..

“അത്.. കുറേ കാലമായി… “...

“ഇന്നലെ എന്ത് മോഷ്ടിക്കാനാ നീ കയറിയത്…?”..

സമദ് ഒന്നും മിണ്ടാതെ ഒരു ചമ്മിയ ചിരിയോടെ നിന്നു..

“പറ… കേൾക്കട്ടെ…”..

തമ്പുരാട്ടിയുടെ മുഖത്ത് ദേഷ്യമല്ല, പകരം ഒരു തരം കുസൃതിയാണവൻ കണ്ടത്..

“ അത്… ഇവിടെ… തൊടിയിലെ… ഒരു ചന്ദനമരം…”..

അത് കേട്ട് കാർത്തികയൊന്ന് പകച്ചു..

“എടാ മഹാപാപീ… അമ്പലത്തിലേക്ക് കൊടുക്കാൻ വെച്ചതാ ആ ചന്ദനത്തടി… അത്

💬 Comments

View all comments