Chapter Title : പ്രസീതയുടേയും വീണയുടേയും കഥ 1
എടുക്കാൻ കതകടച്ചു.
ഞാൻ ജോലിക്ക് പോയി..വൈകിട്ട് തിരിച്ചു വന്നപ്പോൾ കുറച്ചു ചോക്ലേറ്റും ഒരു പാക്കറ്റ് വീറ്റ് ബ്രെഡും മേടിച്ചോണ്ട് അവളെ കാണാൻ പോയി.
ഒരു പച്ച മാക്സിയും ഇട്ട്, അതിന് പുറത്തൂടെ ഒരു പുതപ്പും ചുറ്റി പ്രസീത കതക് തുറന്നു...ചെറുതായി ചിരിച്ച ശേഷം അകത്തേക്ക് വിളിച്ചു.
"ഇപ്പൊ എങ്ങനെ ഉണ്ട് പനിയും അസ്വസ്ഥകളും ഒക്കെ..?"
പ്ര: പനി കുറവുണ്ട്..., അല്ല നിന്നോടാരാ പറഞ്ഞെ പീരിയഡ്സ് ആയവർക്ക് ചോക്ലേറ്റ് മേടിച്ചു കൊടുക്കണം എന്നൊക്ക...?
"ആഹ്...എനിക്കെന്തോ മേടിക്കാൻ തോന്നി..." ഇന്ന..., ബ്രെഡും ഉണ്ട്..."
ഞാൻ സാധനങ്ങൾ അവൾക്ക് കൊടുത്തു
പ്ര: നീ ചായ കുടിച്ചോ..?, ഇല്ലെങ്കിൽ ഞാൻ ചായ ഇടാം...
"നീ റസ്റ്റ് എടുക്ക്, ഞാൻ കുടിച്ചില്ല..., നിനക്കും കൂടെ ഇടാം.."
ഞാൻ കിച്ചണിലേക്ക് നടന്നു.
ചെറുതായി ഒന്ന് ചിരിച്ചു കൊണ്ട് അവളും എന്റെ ഒപ്പം കിച്ചണിലേക്ക് വന്നു.
"നിനക്ക് ബുദ്ധിമുട്ട് ആയോ ഞാൻ വന്നത്..?
പ്ര: ആഹ്...ആയി...ബെഡിൽ ചുരുണ്ട് കൂടി കിടന്ന് ഉറങ്ങിയ ഞാൻ ഇപ്പൊ ഒള്ള അസ്വസ്ഥത എല്ലാം കൊണ്ട് നിനക്കു ഒപ്പം ഇരുന്ന് സംസാരിക്കുവല്ലേ...നീ കാരണം എന്റെ ഉറക്കം പോയി കിട്ടി.
"എന്ന ഞാൻ പോയേക്കാം...ഇയാൾ റസ്റ്റ് എട്...ഇനി എനിക്ക് കമ്പനി തന്നോണ്ട് ഇയാൾക്കു കൂടുതൽ വയ്യാതെ ആകേണ്ട", ഞാൻ അവൾക് ചായ പകർന്ന് കൊടുത്തു കൊണ്ട് പറഞ്ഞു.
പ്ര: ചെ! നിനക്ക് എന്താടാ, ഞാൻ വെറുതെ പറഞ്ഞതാ...നിനക്ക് അറിയോ, ഇവിടെ ഉള്ള എല്ലാ ആൾക്കാർക്കും എന്നെ അറിയാം. ഞാൻ രാവിലെ ഒരുങ്ങി പോണതും വൈകിട്ട് തിരിച്ചു വരുന്നതും അറിയാം...2 വർഷമായി ഞാൻ ഈ ഫ്ലാറ്റിൽ...,
💬 Comments
View all comments