Chapter Title : ?പ്രസൂതാ [Ghost rider]
തല്ലുന്നേ ?'(ഹിന്ദിയിൽ ചോദിച്ചു.
കാവൽക്കാരൻ തല്ല് നിർത്തി തിരിഞ്ഞ്, നോക്കി. ഈ സമയം കുട്ടി വേദനയും ഞെട്ടലും കൊണ്ട് വിറച്ചു കിടക്കുകയാണ്.
'ഈ തെണ്ടി മോഷ്ടിക്കാൻ വേണ്ടി കേറിയതാ മാഡം “ വാച്ച്മാൻ പറഞ്ഞു. (ഹിന്ദിയിൽ )
. 'ഇന്നലെ മിസ്റ്റർ സെന്നിൻ്റെ കാറിൻ്റെ ടെയിൽ ലൈറ്റ് ആരോ മോഷ്ടിച്ചു.ഇവൻ തന്നെ ആവും.രണ്ട് തല്ലു കിട്ടിയാലേ ഈ നായിന്റെ മക്കൾ നേരെ ആകുള്ളൂ.”അയാൾ കൂട്ടിച്ചേർത്തു.
'ഇല്ല മാഡം, എന്നെ വിശ്വസിക്കൂ..ഞാൻ ഒന്നും ചെയ്തിട്ടില്ല .' കലങ്ങിയ കണ്ണുമായി ആ പയ്യൻ പറഞ്ഞു. (മലയാളത്തിൽ ആണ് ആ പയ്യൻ സംസാരിച്ചത്. ഈ കൊൾകട്ടയിൽ മലയാളം സംസാരിക്കുന്ന ഒരു തെരുവ് ബാലനെ അവൾ ഒട്ടും പ്രതീക്ഷിച്ചില്ല.)
'മഴ പെയ്യാതിരിക്കാൻ പാർക്കിംഗ് ഗ്രൗണ്ടിൻ്റെ തണലിൽ നിൽക്കുകയായിരുന്ന എന്നെ പെട്ടെന്ന് ഇയാൾ വന്നു തല്ലിയതാ ; ഞാൻ ഒന്നും ചെയ്തില്ല, എന്നെ വിശ്വസിക്കൂ...! ആ പയ്യൻ പറഞ്ഞു.
അവൻ പറഞ്ഞത് മനസിലായ വാച്ച്മാൻ അവന്റെ കാലിൽ ഒരു തല്ല് കൂടി കൊടുത്തു. വേദന കൊണ്ടവൻ പുളഞ്ഞു.
പെട്ടെന്ന് ഒരു ശക്തമായ അടി വാച്ച്മാന്റെ മുഖത്ത് പതിച്ചു.പ്രീതയുടെ കരുത്തുറ്റ കൈകൾ കൊണ്ടുള്ള അടി.
അവളുടെ അടിയുടെ ശക്തിയിൽ അവൻ കാല് തെറ്റി നിലത്തു വീണു.
വാച്ച്മാൻ ബീഹാറിൽ നിന്നുള്ള പൊക്കം കുറഞ്ഞ ആളായിരുന്നു -- പ്രീതയുടെ കരുത്തുറ്റ കൈയിൽ നിന്നുള്ള ഒരു അടി അവനെ നക്ഷത്രങ്ങൾ കാണിച്ചു.പ്രീത ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.വാച്ച്മാൻ തൻ്റെ കണ്ണുകളിൽ ഭയത്തോടെ അവളെ നോക്കുമ്പോൾ;സാക്ഷാൽ കാളി ദേവി അവന്റെ മുന്നിൽ നില്കുന്നതായി അവന് തോന്നി.
ആ കുട്ടിയാകട്ടെ അവളുടെ കോപം
💬 Comments
View all comments