Chapter Title : ?പ്രസൂതാ [Ghost rider]
എന്ന ആളാ ഞങ്ങളെ നോക്കിയത് .സലിം പറഞ്ഞു.
'നഗരത്തിൻ്റെ കിഴക്കൻ ഭാഗത്തുള്ള ഒരു ചേരിയിലേക്ക് അദ്ദേഹം ഞങ്ങളെ കൊണ്ടുപോയി. ഞാനും എൻ്റെ ചേച്ചിയും കുറച്ചുകാലം അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്തു. സയൻസ് സിറ്റി ഏരിയയിലെ ഹൈവേ ട്രാഫിക് സിഗ്നലിന് സമീപം ഞങ്ങൾ ഭിക്ഷഎടുത്തു . വർഷങ്ങൾ കടന്നു പോയി. അങ്ങനെയിരിക്കെ, ഒരു ദിവസം ഒരു ക്യാബിൽ ആരൊക്കെയോ എൻ്റെ സഹോദരിയെ തട്ടിക്കൊണ്ടുപോകുന്നത് ഞാൻ കണ്ടു.
പോലീസിൽ ഒക്കെ അറിയിച്ചു.പക്ഷെ അവളെ കിട്ടിയില്ല.ആ സമയവും രാജു ഭായി എന്റെ കൂടെ തന്നെ സപ്പോർട്ട് ആയി നിന്നു.
പിന്നെ?' വിറയ്ക്കുന്ന സ്വരത്തിൽ പ്രീത ചോദിച്ചു
, ചില രാത്രികളിൽ മദ്യപിച്ച ശേഷം അയാൾ എന്നെ നിർബന്ധിച്ച് മടിയിൽ ഇരുത്തി ബലമായി ഉമ്മവയ്ക്കും . എനിക്കായാളെ അറപ്പാ..സലിം ഓർമ്മയിൽ വിറച്ചു,
അങ്ങനെയിരിക്കെ, ഒരു ദിവസം രാജു ഭായ് എന്നെ കാളിഘട്ടിലേക്ക് (വേശ്യാവൃത്തിക്ക് പേരുകേട്ട ഒരു പ്രദേശം) കൊണ്ടു പോയി...
ഞങ്ങൾ മടങ്ങുമ്പോൾ തെരുവിൽ പെൺകുട്ടികൾ നിരനിരയായി നിൽക്കുന്നുണ്ടായിരുന്നു. എനിക്ക് ഉറപ്പില്ല, പക്ഷേ, ഒരു നിമിഷനേരത്തേക്ക്, എൻ്റെ സഹോദരി അവരുടെ ഇടയിൽ നിൽക്കുന്നത് പോലെ എനിക്ക് തോന്നി . ഞാൻ അവളുടെ അടുത്തേക്ക് ഓടാൻ ഒരുങ്ങി, പക്ഷേ രാജു ഭായ് എൻ്റെ കൈ പിടിച്ചു വലിച്ചു. ഞാൻ ആ പെൺകുട്ടിയെ വിളിച്ചു, പക്ഷേ അവൾ വേഗം തിരിഞ്ഞു നടന്നു, “ഇത് കേട്ടതും പ്രീതയ്ക്ക് ഓക്കാനം തോന്നി.
“അന്ന് രാജു ഭായ് എന്നെ ബെൽറ്റ് കൊണ്ട് അടിച്ച് മുറിയിൽ പൂട്ടിയിട്ടു. പിന്നെ, രാത്രിയായപ്പോൾ, അവൻ വീണ്ടും ... ഭയങ്കരമായി മദ്യപിച്ചു വന്നു…എന്നെ…..
പ്രീത കൂടുതൽ
💬 Comments
View all comments