0%

Chapter Title : പ്രതാപൻ കല്യാണം കഴിക്കുന്നില്ല 1 [നന്ദകുമാർ]

Author : Kambikathakal Read All Parts 1.4K

നാട്ടിൽ അങ്ങനെ വാടകവീടൊന്നുമില്ല.അതിനാൽ ദൂരെ എവിടെയോ ഉള്ള കുര്യാക്കോസിന് ഈ ഔട്ട് ഹൗസ് താമസത്തിന് കൊടുത്തിരിക്കുകയാണ്.

കുര്യാക്കോസ് ആളൊരു മുരടനാണ്.അങ്ങിനെ അധികമാരുമായും കമ്പനിയൊന്നുമില്ല. നമ്മുടെ പഴയ സിൽമാ നടൻ CI പോളിൻ്റെ ഒരു കട്ടുണ്ട്.ഒരു വലിയ കൊമ്പൻ മീശയും ,കരുത്തുറ്റ ശരീരവും, കറ കറാ ശബ്ദവും ,പണ്ടെങ്ങോ വന്ന മുഖക്കുരുക്കൾ പൊട്ടി ടാറിട്ട റോഡ് പോലെ പരുപരാന്നുള്ള മുഖവും, ക്രുദ്ധമായ നോട്ടവും.

എനിക്കങ്ങേരെ അല്ലെങ്കിലും ഇഷ്ടമല്ല. വീട്ടിലെ പശുക്കൾക്ക് എന്തെങ്കിലും അസുഖം വന്നാൽ അമ്മ ഉന്തിത്തള്ളിവിട്ടാലാണ് ഞാൻ അങ്ങേരുടെ അടുത്ത് പോകുന്നത് തന്നെ. മൃഗാശുപത്രിയിൽ ചെന്നാലോ 50 രൂപ കാണിക്കയിട്ടാലേ അങ്ങേരുടെ മുഖം തെളിയൂ.

വീട്ടിലേക്ക് തിരിയുന്ന കവലയിൽ എത്തിയപ്പോൾ ടിശും..... സൈക്കിൾ ടയർ പഞ്ചറായി ,ഇല്ലിമുള്ള് കയറിയതാണ് .ഇനി സൈക്കിൾ രാമൻ നായരുടെ ഔട്ട് ഹൗസിൻ്റെ ചായിപ്പിൽ കയറ്റി വച്ചിട്ട് പോകാം.. ഞാൻ സൈക്കിളുമുന്തി ഔട്ട് ഹൗസിലേക്ക് നടന്നു .നേരം ഒമ്പതര ആകുന്നതേയുള്ളൂ അവിടെ വെട്ടവും വെളിച്ചവുമൊന്നും കാണുന്നില്ല. കുര്യാക്കോസ് നാട്ടിൽ പോയിക്കാണും ഞാൻ കരുതി.

സൈക്കിൾ അവിടെ ചാരി വച്ച് തിരികെ നടന്നപ്പോൾ എന്തോ ഒരു കുണുങ്ങിയുള്ള ചിരി കേട്ട പോലെ തോന്ന. ദൈവമേ പണി പാളിയോ? ഇന്ന് വെള്ളിയാഴ്ചയല്ലേ വല്ല യക്ഷികളും നേരത്തേ ഇറങ്ങിയോ? ഞാൻ ചങ്കിടിപ്പോടെ അവിടെത്തന്നെ നിന്നു ചെവി വട്ടം പിടിച്ച് ശ്രദ്ധിച്ചു. എവിടെ നിന്നാണ് ചിരികേട്ടത്.

അതാ ഇക്കിളി കൊണ്ട് പുളയുന്നത് പോലെയുള്ള ഒരു പെൺചിരി വീണ്ടും കേൾക്കുന്നു. അല്ലാ അത് ഈ ഔട്ട് ഹൗസിൽ നിന്നാണല്ലോ.. ഞാൻ പതിയെ ശബ്ദമുണ്ടാക്കാതെ വീടിന് നേരെ നടന്നു. ആ വീടിന്

💬 Comments

View all comments