0%

Chapter Title : പ്രതികാരദാഹം 5 [AKH]

Author : Akh Read All Parts 344

ആയിരിക്കും പലപ്പോഴും കൂട്ടിനു ആരും ഉണ്ടാകാറില്ല, ഈ യാത്രയിലും ആരും കൂട്ടിനു ഉണ്ടാകില്ല എന്നു മനസിലായത് കൊണ്ടാണ് ഞങ്ങൾ ഇങ്ങനെ ഒരു പ്ലാൻ ഉണ്ടാകിയത്.

ഞങ്ങളുടെ വണ്ടി അങ്കിൾ പറഞ്ഞ സ്ഥലത്ത് എത്തി ,സമയം ഒൻപത് മണിയോടു അടുത്തു, മഞ്ഞിന്റെ സീസൺ അലെങ്കിലും ചെറിയ ഒരു തണ്ണുപ്പ് ഉണ്ട് റോഡിൽ വാഹനങ്ങളും ഇല്ല ,ഞങ്ങൾ റോഡ് സൈഡിൽ വണ്ടി ഒതുക്കി ഇറങ്ങി, ഇനി ഒരു പതിന്നഞ്ച് കിലോമീറ്റർ കൂടി പോയാൽ അവന്റെ എസ്റ്റെറ്റ് എത്തും ,

ഞാനും ജിത്തുവും കാറിന്റെ അടുത്ത് നിന്നു സംസാരിക്കാൻ തുടങ്ങി ,ആ സമയത്ത് ആണു എന്റെ ഫോൺ ബെൽ അടിക്കുന്നത് , ഞാൻ എടുത്തപ്പോൾ അങ്കിൾ ആയിരുന്നു,

"ജിത്തു നീ മാറി നിന്നൊ അവർ എത്താറായി അങ്കിൾ ആണു വിളിച്ചത് " ഞാൻ അവനോട് പറഞ്ഞു ,

"ശരി വേദാ, പിന്നെ സൂക്ഷിക്കണട്ടോ " അവൻ അതും പറഞ്ഞ് വണ്ടിയുടെ അടുത്തുള്ള കുറ്റി കാട്ടിൽ പോയി ഇരുന്നു '

അപ്പോഴേക്കും അകലെ നിന്ന് സജിയുടെ കാർ വരുന്നുണ്ടായിരുന്നു, ഞാൻ വേഗം എന്റെ ഓവർക്കോട്ട് ഊരി കൈയിൽ പിടിച്ചു ,

അവന്റെ വണ്ടി വരുന്നത് കണ്ട് ഞാൻ ആ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ കൈ കാണിച്ചു ,

എന്നെ കണ്ടിട്ട് അവന്റെ വണ്ടി ഒരു മുരൾച്ചയോടെ ഞാൻ നിൽക്കുന്നതിനും കുറച്ച് മുന്നിലേക്ക് കയറി ബ്രേക്കിട്ടു നിന്നു ,പിന്നിട് അവന്റെ വണ്ടി റിവേഴ്സ് വന്നു എന്റെ മുൻപിൽ നിന്നു.

വണ്ടിയുടെ ഗ്ലാസ് പതിയെ താഴ്ന്നു , അതിലൂടെ ഉള്ളിൽ ഇരിക്കുന്ന സജിയെ ഞാൻ കണ്ടു ,

" എക്സ്ക്യൂ സ് മീ സർ ക്യാൻ യൂ ഗിവ് എ ലിഫ്റ്റ് പ്ലീസ്" ഞാൻ ഗ്ലാസ് താഴ്ത്തിയ ഡോറിലൂടെ കുനിഞ്ഞ് നിന്നിട്ട് ചോദിച്ചു ,

" യെസ് മാം, എന്തു പറ്റി ഈ രാത്രി ഇവിടെ " അവൻ ഒരു ചിരിയോടെ എന്റെ മുഖത്ത് നോക്കി പറഞ്ഞു.

"സാർ എന്റെ വണ്ടി ബ്രേക് ഡൗൺ ആയി ,അടുത്ത ജംഗഷൻ വരെ എനിക്ക് ലിഫ്റ്റ് തന്നാൽ ഉപകാരമായിരിക്കും "

💬 Comments

View all comments