Chapter Title : പ്രതികാരദാഹം 5 [AKH]
എന്തു മറുപടി പറയും " അവന്റെ മുഖത്ത് നോക്കി ഒരു ആക്കിയ ചിരിയൊടെ ഞാൻ പറഞ്ഞു.
" നീ ആരാ? നിനക്ക് എന്താ വേണ്ടത്?"
"അങ്ങനെ വഴിക്ക് വാ, ഞാൻ ആരാണെന്ന് അറിയണം അല്ലെ , ഞാൻ നിനക്ക് പറഞ്ഞു തരാം " എന്നു പറഞ്ഞ് ഞാൻ അവന്റെ കട്ടിലിന്റെ സൈഡിൽ പോയി ഇരുന്നു ,
"നിനക്ക് ഓർമ്മയില്ലെ എന്നെ?, ഓഹ് എങ്ങനെ ഓർമ്മ ഉണ്ടാകാന കുറെ പേരുടെ മാനവും ജീവനും എടുത്ത നിനക്ക് എന്നെ ഓർമ്മ കാണുമോ ? "
അതും പറഞ്ഞ് ഞാൻ അവന്റെ മുഖത്ത് നോക്കിയപ്പോൾ ഞാൻ ആരാ എന്നു അറിയാത്തതിലുള്ള ദേഷ്യമായ ഭാവം, ഞാൻ പിന്നെയും തുടർന്നു
" നിന്റെ അനിയൻ ദാസിനെ ഓർമ്മയുണ്ടൊ നിനക്ക് ,ഇനി അതും മറന്നു പോയോ?"
" നീ ദാസിന്റെ അരാ?"
" ഞാൻ ദാസിന്റെ ആരും അല്ല ,അവൻ മരിച്ചത് എന്റെ ഈ കൈകൾ കൊണ്ടാണ് " ഞാൻ എന്റെ കൈകൾ അവനെ കാണിച്ചു കൊണ്ട് പറഞ്ഞു.
"വേദാ" അവന്റെ വായിൽ നിന്ന് എന്റെ പേരു ഉച്ചരിച്ചു കേട്ടു ,
"അതെടാ ആ പഴയ വേദ തന്നെയാ ഇത് ,നീ കൊന്നു കളഞ്ഞ റൂബിയുടെ ഒരെ ഒരു കൂടപ്പിറപ്പ് "
" "ഡി " ഓഹ് നീ ആയിരുന്നല്ലേ?. നിന്നെ അന്വേഷിച്ച് കുറെ നാളായി ഞങ്ങൾ നടക്കുന്നു, നിനക്ക് ഉള്ള പണി ഞങ്ങൾ ശിവന്റെ യും മോളുടെ കയ്യിൽ കൊടുത്തു അയച്ചിരുന്നല്ലോ കിട്ടിയില്ലെ " അവൻ ഒരു ഗർജനതോടെ പറഞ്ഞു,
അതു കേട്ടപ്പോൾ എനിക്ക് ദേഷ്യം ഇരച്ചു കയറി ഞാൻ അവന്റെ കവിളിൽ മറി മാറി അടിച്ചു ,അവൻ വേദന കോണ്ട് അലറി ,
"ഡി നിർത്തെടി , കുറച്ച് ക്ലോറോഫം കൊണ്ടുവന്നു മണപ്പിച്ചാൽ ചോർന്നു പോകും എന്നു വിച്ചാരിച്ചോ എന്റെ വീരം ,നീ എന്നെ കെട്ടിയിട്ടത് കൊണ്ടാ അല്ലെങ്കിൽ ഈ സജി ആരാണെനു ഈ മോൾ അറിഞ്ഞാനെ, ദേ വേഗം എന്നെ അഴിച്ചു വിട്ടാൽ നിനക്ക് നല്ലോണം സുഖിച്ചിട്ട് പോകാം ഇല്ലെങ്കിൽ നീ ഇവിടെ
💬 Comments
View all comments