0%

Chapter Title : പ്രതികാരദാഹം 5 [AKH]

Author : Akh Read All Parts 358

എന്ന വിളി കേട്ട് ആണ് ഞാനും അമ്മുവും തിരിഞ്ഞ് നോക്കുന്നത്, അപ്പോ വാതിലിന്റെ അടുത്ത് ശിവേട്ടനും ഇന്ദു ഏട്ടത്തിയും നിൽക്കുന്നു.

ഞാൻ അമ്മു മോളൊട് ആ പത്രം മാറ്റി പിടിക്കാൻ ആഗ്യം കാണിച്ചു.ശിവേട്ടൻ കാണണ്ട എന്നു വിചാരിച്ച് ആണു അങ്ങനെ ചേയ്യാൻ പറഞ്ഞത്.

" യാത്ര ഒക്കെ സുഖമായിരുന്നോ മുത്തെ" എന്നു ചോദിച്ചു കൊണ്ട് ഇന്ദു ഏട്ടത്തിയും ശിവേട്ടനും എന്റെ അടുത്തേക്ക് വന്നു ,

ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു ,അതു കഴിഞ്ഞപ്പോൾ ഇന്ദു ഏട്ടത്തിയും അമ്മു മോളും പുറത്തേക്ക് പോയി ,

"കൈമളും മോനും മരിച്ചല്ലെ "

എന്ന ശിവേട്ടന്റെ ചോദ്യം എന്നെ വളരെ അധികം ഞെട്ടിച്ചു ,

ശിവേട്ടൻ എങ്ങനെ അറിഞ്ഞു എന്ന ഭാവത്തിൽ ഞാൻ ശിവേട്ടന്റെ മുഖത്ത് നോക്കി ,

"നിയിപ്പോ ചിന്തിക്കുന്നത് ഞാൻ എങ്ങനെ അറിഞ്ഞു എന്നായിരിക്കും, നിന്റെ ബാഗ്ലൂർ പോക്ക് കണ്ടപ്പോൾ തന്നെ എനിക്ക് ഒരു ഡൗട്ട് തോന്നിയത് ആണു പിന്നെ ദേവന്നെ വിളിച്ചപ്പോൾ അവൻ എല്ലാം പറഞ്ഞു "

" ശിവേട്ടാ നമ്മുടെ ജീവിതം ഇങ്ങനെ ഒക്കെ അക്കിയവരെ വെറുതെ വിടാൻ ഒക്കുമോ"

"മോൾ ചേയ്തത് നല്ല കാര്യം ആണു പക്ഷെ മോളെ കാത്തിരിക്കുന്ന ഒരാൾ ഇവിടെ ഉണ്ട് അയാൾ ഇതോനും അറിയരുത്"

" അയ്യോ ശ്രീ വന്നോ ശിവേട്ടാ "

"അതെ അവൻ ഇന്നലെ എത്തി അവൻ ബാൽക്കണിയിൽ ഉണ്ട് മോളു ചെല്ല് "

ഞാൻ വേഗം ബാൽക്കണിയിലെക്ക് ചെന്നു, ശ്രീ അവിടെ പുറത്തെക്ക് കാഴ്ച്ചകളും കണ്ടു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ അവന്റെ പുറകെ ചെന്ന് അവനെ കെട്ടിപ്പിടിച്ചു ,

" ഓഹ് പ്രതികാരദാഹം ഒക്കെ തീർത്ത് ആള് എത്തിയോ "

ശ്രീ ഇത്തിരി ഉറച്ച ശബ്ദത്തിൽ ദേഷ്യത്തോടെ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു , അതു കേട്ടതും എന്റെ കൈകൾ അവന്റെ ശരിരത്തിൽ നിന്നു വേർപ്പെട്ടു ,എനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല ഞാൻ തല കുമ്പിട് നിന്നു ,

അവൻ തിരിഞ്ഞ് നിന്ന് എന്റെ മുഖം പിടിച്ച് ഉയർത്തി കൊണ്ട്

" വേദാ എന്നാലും എന്നോട് ഒരു

💬 Comments

View all comments