Chapter Title : പ്രതികാരം 2 [നിഴൽ]
tv യിൽ നിന്ന് വാർത്ത കേൾക്കുന്നുണ്ട്
"നാടിനെ നടുക്കിയ കൊലപാതം വീണ്ടും . മലപ്പുറം നിലമ്പൂരിൽ ആണ് സംഭവം . ആദ്യത്തെ ബോഡി കിട്ടിയ എടക്കരയിൽ നിന്ന് 12 km അകലെ മരുതയിൽ നിന്നാണ് രണ്ടാമത്തെ ബോഡി കിട്ടിയത് . മൃകീയ കൊലപാതകം തെന്നെ യാണ് സംഭവിച്ചിട്ടുള്ളത് . ഒരു സീരിയൽ കില്ലാറിന്റെ ഉദയമല്ലേ കാണുന്നത് . പോലീസ് എല്ലാം എന്താണ് കാണിക്കുന്നത് . പോലീസിന്റെ അനാസ്ഥ കൊണ്ട് ഇനി എത്ര കൊലപാതങ്ങൾ ഉണ്ടാകും ......."
അങ്ങനെ വാർത്ത നീണ്ട് പോയി
അവൾ അതികം അതിലേക്ക് ശ്രദ്ധിക്കാതെ കുളിക്കാൻ കയറി
കുളി കഴിഞ്ഞ് അവൾ വേഗം യൂണിഫോം എടുത്ത് ധരിച്ചു . ശേഷം കുങ്കുമം എടുത്ത് കാണാത്ത രീതിയിൽ മുടിക്കുള്ളിൽ ചാർത്തി .
അവൾ താഴേക്ക് ഇറങ്ങി വന്നപ്പോഴും പോലീസ്കാരെ കുറ്റം പറഞ് വാർത്ത അവിടെ ഓടിക്കൊണ്ടിരിക്കുന്നുണ്ട് .
"ജനാകിയമ്മ ഞാൻ വന്നു ഫുഡ് തരൂ "
"അവിടെ കടന്ന് കാറല്ലേ പെണ്ണെ ഇപ്പൊ തരാം "
അതും പറഞ് ജനകിയമ്മ അടുക്കളയിൽ നിന്ന് ഭക്ഷണം കൊണ്ട് വന്നു
ഭക്ഷണം കഴിച്ചു അവൾ വേഗം IG ഓഫീസിലേക്ക് പുറപ്പെട്ടു
അവൾ എത്തിയപ്പോൾ തന്നെ അവളുടെ സഹ പ്രവർത്തകർ മുന്നിൽ കാത്ത് നിൽക്കുന്നുണ്ട് . പ്രധാന കേസുകളെല്ലാം എപ്പോഴും ഇവർ മൂന്ന് പേരാണ് അന്വേഷിക്കാർ
അരുന്ധതി യെസ് കൂടാതെ
Ci ഹബീബ്
Si വരുൺ
"Hi ഗെയ്സ് ഞാൻ വൈകിയില്ലല്ലോ "
"ഇജ്ജ് കറക്ട് ടൈം തന്നെ എത്തീക്ക്ണ് "ഹബീബ് ആണ്
"മിക്കവാറും ആ സീരിയൽ കില്ലിംഗ് തന്നെയാകും
💬 Comments
View all comments