0%

Chapter Title : പ്രതികാരം 2 [നിഴൽ]

Author : Kambikathakal Read All Parts 222

ഇന്ന് വിളിക്കാൻ കാരണം "

വരുൺ

"എനിക്കും തോന്നി എന്താകും ന്ന് നോക്കാം . വരൂ നമ്മക്ക് വേഗം റിപ്പോർട്ട് ചെയ്യാം "

അതും പറഞ്ഞവൾ മുന്നോട്ട് നടന്നു . അവർ രണ്ടു പേരും അവളുടെ പുറകെയും


IG OFFICE ROOM

" നിങ്ങളെ വിളിപ്പിച്ചത് എന്തിനാണ് എന്ന് നിങ്ങക്ക് അറിയുമായിരിക്കും . ഇപ്പൊ രണ്ട് കൊലപാതകങ്ങൾ മലപ്പുറത്തു നടന്നു . ഒന്ന് എടക്കരയിലും മറ്റൊന്ന് അവിടന്ന് 10 കിലോമീറ്റർ മാറി മരുതയിലെ കൂട്ടിൽ പാറയിലും ആയിട്ടാണ് ബോഡി കിട്ടിയത് . പ്രതീയക്ഷത്തിൽ ഒരു തെളിവും കിട്ടിയിട്ടില്ല . അവിടെത്തെ രണ്ട് സ്റ്റേഷൻ പരിധികളിൽ ആയിട്ടാണ് ബോഡി കിട്ടിയത് . എടക്കരയിൽ എടക്കര സ്റ്റേഷൻ പരിധിയിലും മരുതയിൽ വഴിക്കടവ് സ്റ്റേഷൻ പരിധിയിലും ആണ് വരുന്നത് . അവർ രണ്ട് പേരുടെയും അന്വേഷണത്തിൽ ഒന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ല . സിബിഐ യുടെ കയ്യിൽ എത്തുന്നതിന്റെ മുൻപേ നമ്മൾ ഇത് തെളിയിക്കണം . മനസിലായോ "

നീണ്ട പ്രഭാഷണത്തിന് ശേഷം ig നിർത്തി

"Yes sir . ഈ കേസ് ഞങ്ങൾ അന്വേഷിക്കാം "

"നിങ്ങൾ മൂന്ന് പേര് മാത്രമല്ല ഈ കേസിൽ ഉള്ളത് ഒരാളും കൂടെ ഉണ്ട് "

പറഞ്ഞപ്പോയെക്കും ഒരു ശബ്ദം കേട്ടു

"മെയ്‌ ഐ കമിംഗ്‌ സാർ "

"Yes "

Ig യുടെ അനുവാദം ലഭിച്ചപ്പോൾ അവന് ഉള്ളിലേക്ക് വന്നു

അവനെ കണ്ട അരുന്ധതി അറിയാതെ പറഞ് പോയി

"ഇച്ചായൻ "

അതെ അവളുടെ കഴുത്തിലെ താലിയുടെയും നെറ്റിയിലെ സിന്ദൂരത്തിന്റെയും അവകാശി .

"Meet

💬 Comments

View all comments