Chapter Title : പ്രതിഷിക്കാതെ കിട്ടിയത് 1 [Vijay]
വിളി വന്നു..
അവളുടെ വീട്ടിൽ കല്യാണ ആലോചന നടക്കുകയാണത്രെ.. ഏതാണ്ട് ഉറപ്പിച്ചു എന്നും പറഞ്ഞു.. അത് എനിക്ക് ഒരു ഷോക്ക് ആയിരുന്നു..
നമ്മുടെ കാര്യം വീട്ടിൽ പറഞ്ഞില്ലെന്നു ചോദിച്ചു.. പറയാൻ പറ്റിയില്ല എന്നാ പറഞ്ഞത്.. ഞാൻ വന്നു ചോദിക്കട്ടെ ന്നു ചോദിച്ചു..
അപ്പോൾ അവൾ പറഞ്ഞ മറുപടി അവളുടെ അച്ഛനെയും അമ്മയെയും അവൾക് വിഷമിപ്പിക്കാൻ വയ്യാത്രെ..
എന്തായാലും അന്ന് രാത്രി നല്ലപോലെ കുടിച്ചു.. അവളെ വിളിച്ചു നാളെ ഞാൻ നിന്റെ വീട്ടിൽ വരും.
നീ എന്റെ കൂടെ വരണം എന്നൊക്കെ പറഞ്ഞു കുറേ സെന്റി അടിച്ചു.. അവൾ കൃത്യമായി ഒരു മറുപടി തന്നില്ല.. വരുമെന്നോ വരില്ലെന്നോ അവൾ പറഞ്ഞില്ല..
എന്തായാലും നാളെ അവളുടെ വീട്ടിൽ പോകാൻ തീരുമാനിച്ചു എപ്പോഴോ കിടന്നു ഉറങ്ങി..
പിറ്റേന്നു അവളുടെ വീട്ടിൽ ചെന്നു.. അവളുടെ അച്ഛനും കുറച്ചു ആളുകളും ഒക്കെ ഉണ്ടായിരുന്നു..
ഞാൻ ചെന്നു കാര്യം പറഞ്ഞു.. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് പിരിയാൻ പറ്റില്ല എന്നൊക്കെ..
അവളുടെ അച്ഛനും അവിടെ ഉണ്ടായിരുന്നവരും ഒരു പുച്ഛഭാവത്തിൽ ആയിരുന്നു ഞാൻ പറഞ്ഞത് കേട്ടത്..
അവളുടെ അച്ഛൻ കുറേ ദേഷ്യപ്പെട്ടു.
ഞാനും വിട്ടുകൊടുത്തില്ല അവളെ വിളിച്ചു ചോദിക്കാൻ പറഞ്ഞു..
അപ്പോഴേക്കും അവളെ വിളിച്ചു..
അച്ഛൻ അവളോട് എന്നെ അറിയുമോന്നു ചോദിച്ചു
ഞങ്ങൾ ഒരുമിച്ചു പഠിച്ചതെന്ന് പറഞ്ഞു..
നിങ്ങൾ തമ്മിൽ പ്രേമം ആണെന്ന ഇവൻ പറയുന്നേ..
ഉള്ളതാണോ അവളോട് വീണ്ടും അവളുടെ അച്ഛൻ ചോദിച്ചു..
ഞാൻ പ്രേതിക്ഷയോടെ അവളുടെ കണ്ണുകളിലേക്കു നോക്കി..
അവൾ എന്നെ ഒന്നു നോക്കിയ ശേഷം ഒരു ഭാവാവയെത്യാസവും ഇല്ലാതെ
അവളുടെ അച്ഛനോട് പറഞ്ഞു..
എനിക്ക്
💬 Comments
View all comments