Chapter Title : പ്രതിവിധി 3 [വലിച്ചു നീട്ടിയത്] [Jacob Cheriyan]
ഇങ്ങനെ അവൾക്ക് സംശയത്തിന് വഴി കൊടുത്ത് എന്നെ കൊലക്ക് കൊടുക്കല്ലെടി ചേച്ചി.....
അഞ്ചു : ചേച്ചി അല്ല അഞ്ചു....
ഞാൻ : ഇതിന് മാത്രം കുറവില്ല....
ഞാൻ സ്റ്റെപ്പിന്റെ മുകളിൽ ചെന്ന് തിരിഞ്ഞ് നോക്കിയപ്പോ അഞ്ചു അവിടെ ഇരുന്നു സാമ്പാറിൽ ഉള്ള മുരിങ്ങകോൽ കടിച്ച് വലിക്കുന്നു. സത്യം പറഞ്ഞ എനിക്ക് അത് കണ്ടപ്പോ ചിരി ആണ് വന്നെ... ഇനി അത് കണ്ട് അവള് എന്നെ വന്ന് കടിക്കണ്ട എന്ന് വിചാരിച്ച് പതിയെ ചിരിച്ചോണ്ട് റൂമിലേക്ക് കേറി....
ചുമ്മാ ഇന്നത്തെ സംഭവം ആലോചിച്ച് കിടന്ന് ഉറങ്ങി പോയി.... ഞായറാഴ്ച ഞാൻ alarm വേക്കരില്ലതത് കൊണ്ട് 11 മണിക്ക് ആണ് എഴുന്നേറ്റ്ത് അതും രാവിലെ അഞ്ചു വന്ന് വിളിച്ചിട്ട്...
അഞ്ചു : ഡാ ചെറുക്കാ... എഴുന്നേൽക്ക് അമ്മ വിളിക്കുന്നു...
ഞാൻ : മ്മ്..
ഞാൻ പതിയെ എഴുന്നേറ്റ് പോയി മൂത്രം ഒഴിച്ചിട്ട് താഴേക്ക് പോയി...
അപ്പോഴേക്കും അമ്മ ചായയും കൊണ്ട് വന്നു...
ഞാൻ : എന്തായി അമ്മ പോയിട്ട് വെല്ലതും നടക്കോ....
ഞാൻ ഒരു പുച്ഛത്തോടെ ചോദിച്ചു....
അമ്മ : ഇന്ന് ഞായർ അല്ലേ എവിടേം പോകാൻ ഇല്ലല്ലോ.... നീ പോയി കുളിച്ചിട്ട് വാ അപ്പോ പറയാം......
കുളിച്ച് കഴിഞ്ഞ് ഞാൻ താഴെ പോയി അപ്പോഴേക്കും അമ്മ ചോർ എടുത്ത് വെച്ചു.... ഞാൻ അവിടുരുന്ന കറി ഒഴിച്ച് ചോർ കൊഴച് കഴിക്കാൻ തുടങ്ങി....
അച്ചു : അമ്മേ പോയ കാര്യം എന്തായി....
അമ്മ : ഞാൻ നമ്മുടെ കാര്യങ്ങൽ എല്ലാം സ്വാമിയോട് പറഞ്ഞൂ... ഒപ്പം നിങ്ങളുടെ ജാതകവും എടുതിരുന്നൂ....
ഞാൻ
💬 Comments
View all comments