Chapter Title : പ്രതിവിധി 3 [വലിച്ചു നീട്ടിയത്] [Jacob Cheriyan]
: എന്നാലും ദീപുന്നു വിളിക്കാനാ സുഖം...
അഞ്ചു : അതൊക്കെ അവളുടെ കെട്ടിയോൻ വിളിച്ചോളും... ഇനി നിനക്ക് അങ്ങനെ വിളിക്കാൻ മുട്ടി നില്ക്കുവാന്നെ എന്നെ വിളിച്ചു മതി....
ഞാൻ അവളോട് ചേർന്ന് നിന്ന് എന്റെ തല അവളുടെ നെറ്റിയിൽ മുട്ടിച്ച് അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞ്...
ഞാൻ : ശെരിക്കും....?
അഞ്ചു : മ്മ്....
ഞാൻ : എങ്ങനെ വിളിക്കണം?
അഞ്ചു: അഞ്ചൂന്ന് വിളിച്ച് മതി......
ഞാൻ ഒന്നും കൂടി അവളെ കെട്ടിപിടിച്ച് എന്നിലേക്ക് അടുപ്പിച്ചു.
ഞാൻ : അഞ്ചൂ......
ഇത്രേം നാളയിട്ട് അവളുടെ മുഖത്ത് കാണാത്ത ഒരു നാണം അവളുടെ മുഖത്ത് ഞാൻ കണ്ടൂ...
ഞാൻ : അയ്യോ എന്റെ കുഞ്ഞുവാവക്ക് നാണം വന്നോ... ഞാൻ അവളെ കളിയാക്കി കൊണ്ട് ചോദിച്ചു... കിട്ടി അപ്പോ തന്നെ കിട്ടി നല്ല ഒരടിപൊളി കടി അതും നെഞ്ചത്ത് തന്നെ... പിന്നെ കൊറച്ച് നേരം അങ്ങനെ തന്നെ നിന്നു എന്നിട്ട് എന്നെ തള്ളി മാറ്റി....
അഞ്ചു : അയ്യോ സംസാരിച്ച് ഇരുന്നു മറന്നു ആ പെണ്ണ് ഒന്നും കഴിച്ചിട്ടില്ല അവൾക്ക് എന്തെകിലും കഴിക്കാൻ കൊടുക്കണം.... ഞാൻ പോണേ.... പിന്നേ കഴിക്കാൻ വാട്ടോ...
ഞാൻ ചിരിച്ചോണ്ട് അവളുടെ പുറകെ പോയി.... താഴെ ചെന്ന് അവള് അടുക്കളയിലേക്ക് പോയി ഞാൻ സോഫയിൽ പോയി ഇരുന്നു... അപ്പോഴേക്കും അടുക്കളയിൽ നിന്ന് അശരീരി വന്ന്.
അഞ്ചു : ഡാ അച്ചുനെ കഴിക്കാൻ വിളിക്ക്...
ഞാൻ പതിയെ എഴുന്നേറ്റ് അവളുടെ റൂമിൽ പോയി കട്ടിലിന്റെ താഴെ അവൾടെ മുഖത്തിന് നേരെ ഇരുന്നു അവളെ പതിയെ വിളിച്ചു... അവൾ
💬 Comments
View all comments