Chapter Title : പ്രത്യാഗമനം 1 [ Wild Man]
അധ്യായം 1: നൂറിൽ നൂറ്
(1993 ഒരു ദിവസം)
ചേർത്തല കായലോരത്തെ ആ ഒറ്റമുറി വീട്ടിൽ ഒരു മണ്ണെണ്ണ വിളക്കിന്റെ വെട്ടം മാത്രം കറണ്ട് പോയിട്ട് ദിവസങ്ങളായി. അതിനു മുന്നിൽ പതിമൂന്ന് വയസ്സുകാരൻ അർജുൻ കുനിഞ്ഞിരുന്ന് ഒരു പഴയ ഗണിതപുസ്തകം വായിക്കുകയായിരുന്നു പുറംചട്ട ഇല്ല പേജുകൾ മഞ്ഞച്ചത്.
അമ്മ ലളിത ഒരു അകന്ന ബന്ധുവിന്റെ കയ്യിൽ നിന്ന് വാങ്ങിയതാണ്.
ലളിത: മോനെ കണ്ണ് കേടാകും. മതി, കിടന്നോ."
"ഒരു കണക്ക് കൂടി അമ്മേ. ഇത് ഇതുകൂടി തീർത്താൽ ഇന്നത്തേക്ക് ഇതു മതി.
ലളിത തറയിൽ ഇരുന്ന് അവന്റെ തലമുടിയിൽ വിരലോടിച്ചു. മുപ്പത്തിയഞ്ച് വയസ്സേ ഉള്ളൂ. പക്ഷേ ജീവിതം അവരെ പാടെ തളർത്തിയിരുന്നു തന്നെയും പറക്കും മുറ്റത്ത രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭർത്താവ് എങ്ങോ പോയി.
ഒരുകാലത്ത് ആ നാട്ടിലെ ഏറ്റവും സുന്ദരിയെന്ന് പേരുകേട്ടവൾ. പുറം നാട്ടുകാരനായ അശോകനെ പ്രണയിച്ചത് കാരണം നാട്ടുകാരും വീട്ടുകാരും അവളെ തള്ളിക്കളഞ്ഞു ഒടുവിൽ അശോകൻ അവളെ ഉപേക്ഷിച്ചു പോയപ്പോൾ പിഞ്ചുകുഞ്ഞുങ്ങളുമായി തനിക്ക് ഉണ്ടായിരുന്ന നാല് സെൻറ് സ്ഥലത്ത് പൊളിഞ്ഞു വീഴാറായ ആ വീട്ടിൽ ജീവിക്കുന്നു.
ദാരിദ്ര്യം അവളുടെ ശരീരത്തെയും മനസ്സിനെയും ഒരുപാട് തളർത്തിയിരുന്നു കുറച്ച് നല്ലവരായ നാട്ടുകാരും അകന്ന ബന്ധുക്കളും ചെറിയ രീതിയിൽ സഹായിച്ചു നാട്ടിലെ പ്രമാണിയായ രാഘവൻ മുതലാളിയുടെ തുണിക്കടയിൽ സെയിൽസ് ഗേൾ ആയി കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ ആരോടും പരാതി പറയാതെ അവൾ തൻറെ മക്കളെയും ചേർത്തുപിടിച്ചു ജീവിക്കുന്നു.
"എന്തിനാ ഇത്ര വാശി?" ലളിത ചോദിച്ചു.
അർജുൻ കുറച്ചുനേരം മിണ്ടിയില്ല. "സരോജിനി ടീച്ചർ കഴിഞ്ഞ ആഴ്ച ക്ലാസ്സിൽ പറഞ്ഞു, ചില
💬 Comments
View all comments