0%

Chapter Title : പ്രത്യാഗമനം 1 [ Wild Man]

Author : Wild Man Read All Parts 43.3K

വെളുത്ത കാലുകൾ ഒരു രോമം പോലുമില്ല മുന്തിയ ഇനം മോഡേൺ ചെരുപ്പുകൾ.

സാരിയുടുത്ത് അവർ നടന്നുവരുന്നത് കണ്ടാൽ ഓരോ ചലനവും ഒരു നൃത്തം പോലെ തോന്നും ശരിക്കും ഒരു അപ്സരസ് കല്ലിൽ കൊത്തി മനുഷ്യരൂപം ആക്കിയത് പോലെ കൊച്ചു കുട്ടികൾ മുതൽ കട കിഴവാന്മാർ വരെ അവരെ നോക്കി നിൽക്കാറുണ്ട് എന്നാൽ നേരിട്ട് നോക്കാൻ ആ നാട്ടിൽ ആർക്കും

ധൈര്യം ഉണ്ടയിരുന്നില്ല ഒളിച്ചും പാത്തും ആയിരുന്നു എല്ലാവരുടെയും നോട്ടം ഡ്രൈവർ ഡോർ തുറന്നു കൊടുത്ത് കുടചൂടി വാതിൽ തുറന്നുകൊടുക്കുന്നത് കുട്ടികൾ ജനാലയിലൂടെ എന്നും നോക്കിനിൽക്കാറുണ്ട്.

"ഇരിക്കൂ."

ആരും ശബ്ദമുണ്ടാക്കിയില്ല. ടീച്ചർ ഹാജർ പുസ്തകം അടച്ചുവച്ചു.

"ഈ സ്കൂളിൽ പഠിപ്പിക്കാൻ എനിക്ക് ശമ്പളം ആവശ്യമില്ല," ടീച്ചർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റിന്റെ ഏറ്റവും വലിയ സംഭാവനക്കാരിൽ ഒരാൾ അവരുടെ കുടുംബമായിരുന്നു.

അതുകൊണ്ടുതന്നെ അവരോട് എതിർത്ത് സംസാരിക്കാൻ അധ്യാപകർക്കുപോലും പേടിയായിരുന്നു.

"ഞാൻ കഴിഞ്ഞ Half term yearly exam paper നോക്കി. ടീച്ചർ ഒരു കെട്ട് കടലാസുകൾ മേശമേൽ വച്ചു. "ഒരു കാര്യം എനിക്ക് മനസ്സിലായില്ല."

ക്ലാസ്സ് ശ്വാസമടക്കി.

"ഒരാൾക്ക് മാത്രം നൂറിൽ നൂറ്."

എല്ലാ തലകളും പിൻബെഞ്ചിലേക്ക് തിരിഞ്ഞു. അർജുൻ ഒരുനിമിഷം സ്വന്തം കാതുകളെ വിശ്വസിച്ചില്ല. നൂറ്. അവൻ ചിരിക്കാൻ തുടങ്ങി, പക്ഷേ ടീച്ചറുടെ മുഖം കണ്ടതോടെ ആ ചിരി തൊണ്ടയിൽ തങ്ങി.

"അർജുൻ, എഴുന്നേൽക്ക്."

"ടീച്ചർ, ഞാൻ..."

"കഴിഞ്ഞ ടെസ്റ്റിൽ നിനക്ക് എത്ര മാർക്കായിരുന്നു?"

"പതിനെട്ട്, ടീച്ചർ."

"പതിനെട്ട്." ടീച്ചർ ആ വാക്ക് രുചിച്ചുനോക്കുന്നതുപോലെ ആവർത്തിച്ചു. ഒരുമാസം കൊണ്ട് പതിനെട്ട് നൂറായി. ഇതൊരു അത്ഭുതമാണോ, അതോ തട്ടിപ്പോ?

💬 Comments

View all comments