0%

Chapter Title : പ്രത്യാഗമനം 1 [ Wild Man]

Author : Wild Man Read All Parts 43.6K

ടീച്ചർ ഞാൻ ഒരുപാട് ഇരുന്നു പഠിച്ചു വാങ്ങിയതാണ്

ടീച്ചർ: അങ്ങനെയാണെങ്കിൽ മുമ്പ് എന്താ ഇതുപോലെ പഠിച്ചു വാങ്ങാത്തത് നീ കള്ളം പറയുന്നു

അർജുൻ:ഞാൻ രാത്രി ഇരുന്ന് പഠിച്ചു ടീച്ചർ സത്യമാണ് വീട്ടിൽ കറണ്ട് ഇല്ലായിരുന്നു, വിളക്കിന്റെ അടുത്ത് ഇരുന്നാണ് പഠിച്ചത്

"കഥ കൊള്ളാം." ടീച്ചറുടെ ശബ്ദം മൃദുവായിരുന്നു, അതായിരുന്നു ഏറ്റവും ഭയാനകം. "ബാഗ് ഇങ്ങോട്ട് കൊണ്ടുവാ."

അർജുന്റെ ഉള്ളിൽ ഒരു ഇടിമുഴക്കം. ഇന്റർവെല്ലിന് ബാഗ് തുറന്നപ്പോൾ അടുത്തിരുന്ന അജിത്ത് തന്നെ നോക്കി ചിരിച്ചത് അവനോർത്തു. അപ്പോ അവൻ അത് ശ്രദ്ധിച്ചില്ല. ഇപ്പോൾ ഒരു തണുപ്പ് നട്ടെല്ലിലൂടെ ഇഴഞ്ഞു.

"ടീച്ചർ, ദയവായി..."

"ബാഗ്."

അവൻ മുന്നോട്ട് നടന്നു. ഓരോ ചുവടും ഒരു മൈൽ പോലെ. ടീച്ചർ സിപ്പ് വലിച്ച് തുറന്നു. പുസ്തകങ്ങൾക്കിടയിൽ നിന്ന് മടക്കിയ ഒരു കടലാസ് താഴെ വീണു.

ചോദ്യപേപ്പറിന്റെ ഉത്തരസൂചിക.

ക്ലാസ്സിൽ ഒരു മിനിറ്റ് നിശ്ശബ്ദത. പിന്നിരയിൽ നിന്ന് ഒരു ചെറിയ ചിരി ഉയർന്നു. അജിത്തിന്റേത്.

"ഇത് എവിടുന്ന് കിട്ടി? ടീച്ചർ ചോദിച്ചു.

"അത്... ഇത് എന്റേതല്ല ടീച്ചർ. ആരോ..."

"കള്ളം പറയരുത്!" ടീച്ചറുടെ കൈ മേശമേൽ ആഞ്ഞടിച്ചു. കുട്ടികൾ ഞെട്ടി

അർജുൻ ഭയന്ന് വിറച്ചു

പാവപ്പെട്ട വീട്ടിലെ അല്ലേ എന്ന് കരുതി ഞാൻ ഇത്രനാളും സഹിച്ചു. കോപ്പിയടിച്ചതും പോരാ, ഇപ്പോൾ നുണയും. നാണമില്ലേ നിനക്ക്?"

"ടീച്ചർ, സത്യമായിട്ടും എനിക്കറിയില്ല! ഞാൻ ഇത് കണ്ടിട്ടുപോലുമില്ല!"

ഒരുനിമിഷം ടീച്ചറുടെ നോട്ടം അവന്റെ കണ്ണുകളിൽ ഉടക്കി. ആ കണ്ണിൽ ഒരു മിന്നൽ പോലെ എന്തോ കടന്നുപോയി, ഒരു സംശയം, അല്ലെങ്കിൽ പഴയ ഏതോ ഓർമ്മ.

പക്ഷേ അത് നിമിഷങ്ങൾ

💬 Comments

View all comments