Chapter Title : പ്രത്യാഗമനം 1 [ Wild Man]
മാത്രം. പിന്നെ ആ മുഖം വീണ്ടും മരവിച്ചു.
ടീച്ചർക്ക് ദാരിദ്ര്യത്തോട് ഒരു വെറുപ്പുണ്ടായിരുന്നു. ആ വെറുപ്പിന്റെ കാരണം ആരോടും പറഞ്ഞിട്ടില്ലാത്ത ഒരു രഹസ്യമായിരുന്നു.
"മതി. ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് വാ. നിന്റെ അമ്മയെ വിളിപ്പിക്കാം."
ഉച്ചയ്ക്ക് ലളിത ജോലിസ്ഥലത്തു നിന്ന് ഓടി വന്നു. ശ്വാസം കിതച്ചിരുന്നു. ഹെഡ്മാസ്റ്ററുടെ മുറിക്കു പുറത്ത് രാഘവൻ മുതലാളി നേരത്തെ എത്തി നിൽക്കുന്നത് അവർ കണ്ടു.
മകന്റെ ക്ലാസ്സിലെ കാര്യം അറിഞ്ഞ് വന്നതെന്നാണ് ഭാവം.
"ആഹാ, ലളിതയോ?" അയാൾ ചിരിച്ചു നിൻറെ മോൻ ഇങ്ങനെയാകുമെന്ന് ഞാൻ കരുതിയില്ല പുച്ഛിച്ചുകൊണ്ട് അയാൾ പറഞ്ഞു
"എന്റെ മോൻ അങ്ങനെ ചെയ്യില്ല, മുതലാളീ.
"അതൊക്കെ അമ്മമാർ പറയും." അയാൾ പതിയെ ശബ്ദം താഴ്ത്തി. "വേണമെങ്കിൽ ഞാൻ ഒന്ന് സംസാരിക്കാം. ഹെഡ്മാസ്റ്റർ എന്റെ കൂട്ടുകാരനാണ്. പകരം നീ ഒന്ന് മനസ്സുവച്ചാൽ മതി."
ലളിത അയാളുടെ മുഖത്ത് ഒരു നോട്ടം നോക്കി. എന്നിട്ട് ഒന്നും പറയാതെ അകത്തേക്ക് കയറി.
ഹെഡ്മാസ്റ്റർ ജോസഫ് സാർ ക്ഷീണിതനായിരുന്നു. മേശയ്ക്കരികിൽ സരോജിനി ടീച്ചർ നിവർന്നു നിന്നു. ഒരു മൂലയിൽ അർജുൻ.
"സാർ, എന്റെ മോനെ ഞാനാ വളർത്തിയത്. അവൻ കട്ടെടുക്കില്ല."
"ലളിതേ," ജോസഫ് സാർ പറഞ്ഞു, "ടീച്ചർ നേരിട്ട് കണ്ടതാണ്. സരോജിനി ടീച്ചർ ഇരുപത് വർഷമായി ഇവിടെയുണ്ട്. ടീച്ചറിന്റെ വാക്കിനെതിരെ ഞാൻ എന്ത് ചെയ്യാനാണ്?
ലളിത: സാർ
"ഒരു അവസരം തരൂ സാർ. അവൻ പഠിക്കാൻ മിടുക്കനാണ്..."
"മിടുക്കൻ, ഇവൻറെ മിടുക്കൊക്കെ എനിക്ക് മനസ്സിലായതാണ് കള്ളൻ സരോജിൻ ടീച്ചർ പറഞ്ഞു.
അത് അക്ഷരാർത്ഥത്തിൽ ലളിതയും അർജുനനെയും തകർത്തു കളഞ്ഞു .
പ്രിൻസിപ്പാൾ ഒഴിച്ച് ബാക്കി എല്ലാവരും
💬 Comments
View all comments