0%

Chapter Title : പ്രത്യാഗമനം 1 [ Wild Man]

Author : Wild Man Read All Parts 43.8K

ചിരിച്ചു.

അവരെ ഒരു നോട്ടം പോലും നോക്കാതെ. "മിടുക്ക് കൊണ്ടല്ല, കുറുക്കുവഴി കൊണ്ടാണ് ചിലർ മുന്നേറുന്നത് എനിക്ക് അത് സഹിക്കാനാവില്ല സരോജിനീ ടീച്ചർ ഉച്ചത്തിൽ പറഞ്ഞു.

ജോസഫ് സാർ ഒരു നെടുവീർപ്പിട്ടു. ഇത് ആദ്യമായതുകൊണ്ട് ടി.സി. തന്ന് വിടാം. പരാതിയായി പോകണ്ട.

സരോജിനി ടീച്ചർ: സാറിന് ഇഷ്ടമുള്ളത് ചെയ്യാം പക്ഷേ ഇവനെ ഇനി എൻറ ക്ലാസ്സിൽ കണ്ടു പോകരുത് കള്ളൻ എന്നു പറഞ്ഞിട്ട് സരോജിനി ദേഷ്യത്തിൽ അവിടെ നിന്നുപോയി.

ലളിത ഒന്നും മിണ്ടിയില്ല. പൊട്ടിക്കരഞ്ഞു കണ്ണീർ തുടച്ച്, ടി.സി. വാങ്ങി, മകന്റെ കൈ പിടിച്ച് പുറത്തിറങ്ങി. ഇടനാഴിയിൽ രാഘവൻ മുതലാളി ഇപ്പോഴും നിൽപ്പുണ്ടായിരുന്നു അയാൾ നിഗൂഢമായി ചിരിച്ചു മകൻ അജിത്ത് അയാളുടെ അടുത്ത് നിന്ന് അർജുനെ നോക്കി ചിരിച്ചു.

ഒരു പതിമൂന്നുകാരന്റെ ചിരിയായിരുന്നില്ല അത് ഒരു ഇരയെ ചതിച്ചു വീഴ്ത്തിയ ഒരു വേട്ടക്കാരന്റെ ചിരിയായിരുന്നു അവർക്കപ്പോൾ.

ഗേറ്റിനടുത്ത് മഴ വീണ്ടും തുടങ്ങിയിരുന്നു. ലളിതയുടെ കണ്ണീർ കണ്ടിട്ടാകണം മഴ കനത്തു ആ കനത്ത മഴയിൽ അമ്മയും മകനും കൈപ്പിടിച്ച് നടന്നു നടന്ന ഗേറ്റ് അരികിൽ എത്തിയ അർജുൻ തിരിഞ്ഞുനോക്കി.

രണ്ടാം നിലയിലെ ജനാലയ്ക്കരികിൽ സരോജിനി ടീച്ചർ നിൽക്കുന്നു കയ്യിൽ ചോക്കുപൊടി, മുഖത്ത് ഒരു ഭാവവുമില്ല.

അർജുൻ: നെഞ്ചു പൊട്ടിപ്പോകുന്ന വേദന തോന്നി ആ കുട്ടിക്ക്

"അമ്മേ," അവൻ പതിയെ പറഞ്ഞു, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല

എനിക്കറിയാം മോനേ. ലളിത അവന്റെ നനഞ്ഞ തല സാരിത്തലപ്പുകൊണ്ട് മൂടി.

അർജുൻ:പിന്നെ എന്തിനാ അമ്മേ ആരും വിശ്വസിക്കാത്തത്?

ലളിതയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല. അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി അവർ അവനെ ചേർത്തുപിടിച്ച് ആ

💬 Comments

View all comments