0%

Chapter Title : പ്രത്യാഗമനം 2 [Wild Man] [തിരിച്ചറിവ്]

Author : WILD.MAN Read All Parts 97.8K

അദ്ദേഹം അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് പറഞ്ഞു.

ഓ അതൊക്കെ ഇന്നും ഓർത്തുകൊണ്ട് ഇരിക്കുകയാണോ..

വിശ്വനാഥൻ: മറക്കാൻ പറ്റുമോ

സരോജിനി ടീച്ചർ എന്നാൽ അവൾ മരിച്ചു.. ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു

"ഇല്ല. അവൾ ഇവിടെ തന്നെയുണ്ട്." അദ്ദേഹം അവളുടെ നെഞ്ചിൽ വിരൽ വച്ചു. "ഇവിടെ. നീ അവളെ പൂട്ടിയിട്ടതാണ്."

എന്തിനാണ് സരോ എല്ലാവരോടും ഇങ്ങനെ കടുംപിടുത്തം നിൻറെ ഉള്ളിലെ സ്നേഹവും നീ എന്താണെന്ന് എനിക്ക് നന്നായി മനസ്സിലാക്കും പിന്നെ എന്തിനാണ് എല്ലാവരോടും നീ ഇങ്ങനെ പെരുമാറുന്നത്..

ഒരുനിമിഷം സരോജിനിയുടെ കണ്ണ് നിറഞ്ഞു. അവൾ അദ്ദേഹത്തിന്റെ കഴുത്തിൽ കൈ ചുറ്റി. ജനാലയ്ക്കരികിലെ തിരശ്ശീല കാറ്റിൽ ഇളകി. പിന്നെ ആ മുറിയിൽ വാക്കുകൾ ആവശ്യമില്ലാതായി. ഇടവേളകളിൽ ഒരു ചിരി, ഒരു മന്ത്രം, വളകളുടെ ഒരു കിലുക്കം. ഒത്തിരി വർഷത്തെ അടുപ്പത്തിന്റെ ഭാഷ.

പിന്നെ അന്ന് നടന്ന കാര്യങ്ങളൊക്കെ സരോജിനി ടീച്ചർ വിശ്വനാഥനോട് പറഞ്ഞു

എന്തിനാ സരോ കുഞ്ഞു കുട്ടിയല്ലേ അറിയാതെ ചെയ്തതാകാം

അറിഞ്ഞു ചെയ്താലും അറിയാതെ ചെയ്താലും അവന് കുറച്ച് അഹങ്കാരം ഉള്ളതായി എനിക്ക് തോന്നി ഞാനത് തീർത്തു കൊടുത്തിട്ടുണ്ട് സരോജിനിയുടെ ഉള്ളിലെ അഹങ്കാരി പതുക്കെ പുറത്തുവന്നു

എം ഒന്ന് ഇരുത്തി മൂളിയിട്ട് വിശ്വനാഥൻ കണ്ണുകൾ അടച്ചു കിടന്നു..

കുറച്ചു കഴിഞ്ഞ് ജാനമ്മ ചായയുമായി വാതിലിൽ മുട്ടിയപ്പോൾ ടീച്ചർ ഒരുങ്ങി നിൽക്കുകയായിരുന്നു. മുഖത്ത് പതിവ് ഗൗരവം, പക്ഷേ കവിളിൽ ഒരു ചെറിയ ചുവപ്പ് മങ്ങാതെ ശേഷിച്ചു. ജാനമ്മ ഒന്നും കണ്ടതായി ഭാവിച്ചില്ല. പക്ഷേ അടുക്കളയിൽ ചെന്ന് ഗോപിയേട്ടനോട് മന്ത്രിച്ചു: "ഇന്ന് ടീച്ചറുടെ ശൗര്യം കുറച്ചു കുറയും " എന്ന് പറഞ്ഞ്

💬 Comments

View all comments