Chapter Title : പ്രത്യാഗമനം 2 [Wild Man] [തിരിച്ചറിവ്]
ഇവിടെ വന്ന് എന്നെ സഹായിക്കു കിട്ടുന്നതിൽ ഒരു നല്ല പങ്ക് ഞാൻ നിനക്കും കൂടി തരാം ആ രാഘവൻ അത്ര നല്ല വ്യക്തി ഒന്നുമല്ല നിന്നെപ്പോലെയുള്ള ഒരു പാവം പെണ്ണിന് പറ്റിയ ജോലിയും അല്ല അത്.
ലളിത: ആ കുഞ്ഞിക്ക എനിക്കറിയാം കാര്യങ്ങൾ തൽക്കാലം കുഴപ്പമൊന്നുമില്ല എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ പറയാം
കുഞ്ഞിക്ക കുറച്ച് പലഹാരങ്ങൾ പൊതിഞ്ഞു അർജുന്റെ കയ്യിൽ കൊടുത്തു മടിച്ചു മടിച്ചാണെങ്കിലും അവനത് വാങ്ങി
ലളിത: അയ്യോ കുഞ്ഞിക്ക കാശ്
കുഞ്ഞിക്ക: എടി പെണ്ണേ ഞാൻ നിന്നോട് കാശ് ചോദിച്ചോ ഈ സമാധാനമായി പോയിട്ട് വാ
അവർ കടയിൽ നിന്ന് ഇറങ്ങി വീട്ടിലോട്ടു പോയി.
ദിവസവും കഞ്ഞി കുടിക്കുന്ന കുട്ടികൾക്ക് അന്ന് രാത്രി വളരെ സന്തോഷം ഉളതായിരുന്നു
അർജുൻ തന്റെ പുതിയ സ്കൂളിനെ കുറിച്ച് ആലോചിച്ച് അന്ന് നേരത്തെ ഉറങ്ങി .
പിറ്റേന്ന് രാവിലെത്തന്നെ കുളിച്ച് റെഡിയായി അർജുൻ സ്കൂളിലേക്ക് പോയി
ശരിക്കും പഴയ സ്കൂളിനെക്കാളും പ്രശ്നമായിരുന്നു അർജുൻ ചേർന്ന പുതിയ സ്കൂൾ ഒരുപാട് തല്ലിപ്പൊളി ചെക്കന്മാർ സ്കൂളിൽ ഉണ്ടായിരുന്നു
ആമിന ടീച്ചർ കുറച്ചു പാവം ആയതു കൊണ്ട് ആരെയും അങ്ങനെ പുറത്താക്കാരില്ലായിരുന്നു എന്തെങ്കിലും പ്രശ്നമുണ്ടായാൽ
അത് പല കുട്ടികളും അവസരം ആയി എടുത്തു എന്നിരുന്നാലും വലിയ ഗുരുതരമായ പ്രശ്നങ്ങൾ ഒന്നും അവിടെ ഉണ്ടായിട്ടില്ല.
അർജുൻ ആമിന ടീച്ചറുടെ ഓഫീസിലോട്ട് പോയി
ആമിന ടീച്ചർ: ആ കേറി വാ അർജുൻ
മോനെ ടീച്ചർ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ നന്നായി പഠിക്കണം പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കരുത് അർജുൻ തലയാട്ടി ടീച്ചർ അർജുനന്റെ ക്ലാസ് ടീച്ചറെ ഓഫീസിലോട്ട് വിളിപ്പിച്ചു
💬 Comments
View all comments