Chapter Title : പ്രവാസി [ജോൺ എബ്രഹാം]
പിന്നെ അങ്ങോട്ട് പഴംപൊരി കൊണ്ടുപോയ കാര്യവുമൊക്കെ വിശദമായി പറഞ്ഞു.
അതൊക്കെ കേട്ടപ്പോൾ രമേശന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. "അഷ്‌റഫ്... അവൻ പാവം ചെറുക്കനാണ്. നല്ല തന്റേടിയും അധ്വാനിയുമാണ്. ഞാൻ കഴിഞ്ഞ ദിവസം അവരുടെ ഫങ്ക്ഷന്റെ അന്നു
അവന്റെ അമ്മായിയപ്പനുമായി (തെസ്നിയുടെ വാപ്പ ) സംസാരിച്ചപ്പോൾ അവൻ അഷ്‌റഫിനെ പറ്റി ഒരുപാട് പുകഴ്ത്തി പറഞ്ഞു."
രമേശൻ ചായ ഗ്ലാസ് താഴെ വെച്ച് തുടർന്നു, "അറിയാമോ ലതേ, അവൻ ആ പെണ്ണിനെ കെട്ടിയത് ഒരു രൂപ പോലും സ്ത്രീധനം വാങ്ങാതെയാണത്രേ! ഈ കാലത്ത് അങ്ങനെയൊരാളെ കാണാൻ കിട്ടുമോ? പോരാത്തതിന് തെസ്നിയുടെ അനിയൻ ചെക്കന് പഠിക്കാൻ വേണ്ടി അഞ്ചോ ആറോ ലക്ഷം രൂപ അവൻ തന്നെയാണത്രേ ചെലവാക്കിയത്.
സ്വന്തം ഉത്തരവാദിത്തം പോലെ അവൻ അതൊക്കെ നോക്കി. അവനെപ്പോലെ ഒരു പയ്യനെ നമ്മുടെ മോൾക്കും കിട്ടിയാൽ മതിയായിരുന്നു... എങ്കിൽ പിന്നെ എനിക്ക് സമാധാനമായി.
ഇത് കേട്ടുകൊണ്ട് വന്ന വർഷ അച്ഛന്റെ കവിളിൽ ഒന്ന് നുള്ളി. "അയ്യടാ... ഞാൻ ഇപ്പൊ കെട്ടാനൊന്നും പോകുന്നില്ല കേട്ടോ!" അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
"പിന്നെന്താ, സന്യസിക്കാൻ പോവുകയാണോ?" രമേശൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
"സന്യാസമൊന്നുമില്ല. എനിക്ക് നന്നായി പഠിക്കണം, ഒരു ജോലി വാങ്ങണം. എന്നിട്ട് സ്വന്തം കാലിൽ നിൽക്കണം. അതാ എന്റെ പ്ലാൻ," വർഷ ഉറച്ച സ്വരത്തിൽ പറഞ്ഞു.
രമേശൻ ഒന്ന് കളിയാക്കി, "അപ്പൊ ഇപ്പോൾ ഇത് നിന്റെ കാലല്ലേ വർഷേ?"
വീട്ടിൽ ചിരി പടർന്നു. വർഷ മുഖം ചുളിച്ചു, "അയ്യേ... അച്ഛാ... എന്ത് ചളിയാ ഇത്!"
"അത് നിന്റെ തലയിലല്ലേ ചളി..." രമേശൻ വിടാതെ പിടിച്ചു.
"പിന്നേം....
💬 Comments
View all comments